Film News

താരങ്ങൾക്ക് വമ്പൻ അടി കിട്ടി !! താരങ്ങളുടെ പ്രതിഫലം കുറക്കാൻ തീരുമാനം എടുത്ത് നിർമ്മാതാക്കൾ

celebrities-payment

സിനിമാലോകവും കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ലോക് ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് മുന്‍പ് തന്നെ തിയേറ്ററുകള്‍ അടച്ചിട്ടിരുന്നു. നിലവിലെ ചിത്രങ്ങളെ മാത്രമല്ല റിലീസ് ചെയ്യാനിരിക്കുന്ന ചിത്രങ്ങളേയും കടുത്ത പ്രതിസന്ധിയാണ് ബാധിച്ചിട്ടുള്ളത്. ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഷൂട്ടിംഗ് നിര്‍ത്തിവെക്കുകയായിരുന്നു. കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് പല നിര്‍മ്മാതാക്കള്‍ക്കും സംഭവിച്ചത്.

Mohanlal1

സിനിമാ മേഖലയിലെ എല്ലാ സംഘടനകളും ചേര്‍ന്ന് കൂട്ടായ ചര്‍ച്ച നടത്തിയതിന് ശേഷം മാത്രമേ ചലച്ചിത്ര മേഖല പുനരാരംഭിക്കാനാകൂ എന്നും കൊവിഡ് വ്യാപനം സൃഷ്ടിച്ച സ്തംഭനാവസ്ഥ നേരിടാന്‍ മുന്‍നിര താരങ്ങള്‍ അമ്പത് ശതമാനമെങ്കിലും പ്രതിഫലം കുറയ്ക്കണമെന്നും താരങ്ങള്‍ക്ക് പുറമേ മുന്‍നിര ടെക്‌നീഷ്യന്‍സും പ്രതിഫലത്തില്‍ ഭീമമായ കുറവ് വരുത്തണമെന്നും നിര്‍മ്മാതാവും ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹിയുമായ ജി. സുരേഷ് കുമാർ പറഞ്ഞിരുന്നു.

താരങ്ങളുടെ പ്രതിഫല തുക നിർമ്മാതാക്കളിൽ നിന്ന് ലഭിച്ച വിവരങ്ങളനുസരിച്ച്  സ്വകാര്യ ചാനൽ പുറത്ത് വിട്ടിരിക്കുകയാണ്. അത് പ്രകാരം ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിക്കുന്നത് മോഹൻലാലും അതിനുതാഴെ മമ്മൂട്ടിയും ആണ്. സിനിമയുടെ വലിപ്പമനുസരിച്ച് നാലു മുതൽ എട്ടു കോടി വരെ പ്രതിഫല തുകയായി മോഹൻലാൽ വാങ്ങിക്കുമ്പോൾ രണ്ടു മുതൽ മൂന്നു കോടി വരെയാണ് മമ്മൂട്ടി വാങ്ങിക്കുന്നത്.

Mammootty _1

രണ്ടു മുതൽ രണ്ടര കോടി വരെ ദിലീപും ഒന്നര മുതൽ രണ്ട് കോടി വരെ പൃഥ്വിരാജ് സുകുമാരനും വാങ്ങിക്കുന്നു. നിവിൻ പോളിയുടെ പ്രതിഫലം ഒരു കോടിയാണ്. ദുൽഖർ സൽമാൻ എഴുപത്തിയഞ്ച് ലക്ഷം രൂപ വാങ്ങുമ്പോൾ ഫഹദ് ഫാസിൽ അറുപത്തിയഞ്ച് മുതൽ എഴുപത്തിയഞ്ച് ലക്ഷം വരെയാണ് വാങ്ങുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. സുരേഷ് ഗോപി എഴുപതു ലക്ഷമാണ് വാങ്ങുന്നതെന്നും അതിൽ പറയുന്നുണ്ട്.

Trending

To Top
Don`t copy text!