ആരോഗ്യനില മോശമാണെന്ന അഭ്യൂഹങ്ങൾ നിഷേധിച്ച് മംമ്ത മോഹൻദാസ്!!

തന്റെ ആരോഗ്യനില മോശമാണെന്ന അഭ്യൂഹങ്ങൾ നിഷേധിച്ച് യുവനടി മംമ്ത മോഹൻദാസ്. ക്യാൻസർ ബാധിതയാണെന്ന് അവകാശപ്പെടുന്ന വാർത്തകൾ പ്രചരിക്കുന്നുണ്ടെന്നും ഇത് വ്യാജ വാർത്ത ആണെന്നും മംമ്ത മോഹൻദാസ് തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ കുറിച്ചു. ഇത്തരം വ്യാജ…

തന്റെ ആരോഗ്യനില മോശമാണെന്ന അഭ്യൂഹങ്ങൾ നിഷേധിച്ച് യുവനടി മംമ്ത മോഹൻദാസ്. ക്യാൻസർ ബാധിതയാണെന്ന് അവകാശപ്പെടുന്ന വാർത്തകൾ പ്രചരിക്കുന്നുണ്ടെന്നും ഇത് വ്യാജ വാർത്ത ആണെന്നും മംമ്ത മോഹൻദാസ് തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ കുറിച്ചു. ഇത്തരം വ്യാജ വാർത്തയുമായി ബന്ധപ്പെട്ട് തനിക്ക് മെസേജുകളും ഫാൻസ് ഇമെയിലുകളും ലഭിക്കുന്നുണ്ടെന്നും മംമ്ത പറഞ്ഞു.


നേരത്തെ ക്യാൻസറിനെ അതിജീവിച്ചയാളാണ് വ്യക്തിയാണ് മംമ്ത മോഹൻദാസ്.താൻ സുഖമായിരിക്കുന്നുവെന്നുവെന്നും ഇപ്പോൾ വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന ലൈവിന്റെ ചിത്രീകരണത്തിലാണെന്ന് താനെന്നും നടി പറഞ്ഞു. ഒരുത്തി എന്ന സൂപ്പർ ഹിറ്റ് സിനിയ്ക്ക് ശേഷമാണ് വി കെ പ്രകാശ് തന്റെ പുതിയ ചിത്രവുമായി എത്തുന്നത്.


കഴിഞ്ഞ ദിവസം ലൈവിന്റെടൈറ്റിൽ പോസ്റ്റർ തന്റെ സോഷ്യൽ മീഡിയ ഹാൻഡിൽ സംവിധായകൻ പുറത്തുവിട്ടിരുന്നു. ഫസ്റ്റ് പോസ്റ്ററിൽ ന്യൂസ് ചാനലുകളുടെ ഒരു കൂട്ടം മൈക്കുകളും ക്യാമറയിൽ നിന്നുള്ള ഫ്ലാഷുകളുമാണ് കാണാൻ സാധിക്കുക. സൗബിൻ ഷാഹിർ, ഷൈൻ ടോം ചാക്കോ, പ്രിയ വാര്യർ എന്നിവരാണ് സിനിമയിലെ മറ്റ് പ്രധാന താരങ്ങൾ. ദർപ്പൻ ബംഗേജയും നിതിൻ കുമാറും ചേർന്ന് ഫിലിംസ് 24 ന്റെ ബാനറിലാണ് ലൈവ് നിർമിക്കുന്നത്.