പ്രായം വെറും നമ്പർ മാത്രം;മോഹിനിയാട്ടത്തിൽ അരങ്ങേറ്റം കുറിച്ച് മഞ്ജുവാര്യരുടെ അമ്മ ഗിരിജ വാര്യർ

മലയാളികളുടെ ഇഷട താരങ്ങളിലൊരാളായ മഞ്ജു വാര്യർ തന്‌റെ ഫേസ് ബുക്കിൽ കഴിഞ്ഞ ദിവസം ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു. ഏറെ മനോഹരമായ കുറിപ്പ് നീണ്ട പതിനാലുവർഷത്തെ ഇടവേളയ്ക്ക് ശേഷം മഞ്ജുവാര്യർ സിനിമയിലേക്ക് തിരിച്ചെത്തിയപ്പോൾ കൂടെ എല്ലാ പിന്തുണയും നൽകി ഒപ്പം ഉണ്ടായത് അ്മ്മയും സഹോദരനുമാണ്. അമ്മ ഗിരിജ തനിക്ക് നൽകുന്ന സപ്പോർട്ടിനെ കുറിച്ച് മഞ്ജു പലപ്പോഴും പറഞ്ഞിട്ടുണ്ട്.

അമ്മയുടെ അരങ്ങേറ്റ വിവരം പങ്കുവച്ചിരിക്കുകയാണ് മഞ്ജു ഇപ്പോൾ. ‘അമ്മേ, നിങ്ങൾ ജീവിതത്തിൽ ചെയ്യാനാഗ്രഹിക്കുന്ന എന്തിനും പ്രായം വെറും നമ്പറാണെന്ന് വീണ്ടും തെളിയിച്ചു നന്ദി. ജീവിതത്തിൽ 67-ാം വയസിലാണ് അമ്മയിത് ചെയ്തത്. എന്നെയും ചുറ്റുമുള്ള നിരവധി സ്ത്രീകളെയും നിങ്ങൾ പ്രചോദിപ്പിച്ചിരിക്കുകയാണ്. ഞാൻ അമ്മയെ ഒത്തിരി സ്നേഹിക്കുന്നു, നിങ്ങളിൽ ഞാൻ അതിയായി അഭിമാനിക്കുന്നു’, എന്നാണ് മഞ്ജു തന്‌റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചത് ഒപ്പം മോഹിനിയാട്ടം അവതരിപ്പിക്കുന്ന അമ്മയുടെ ഫോട്ടോയും മഞ്ജു വാര്യർ പങ്കുവച്ചിട്ടുണ്ട്.

അടുത്തിടെ മഞ്ജുവിന്റെ അമ്മ ഗിരിജ കഥകളിയിലും അരങ്ങേറ്റം നടത്തിയിരുന്നു. മോഹിനിയാട്ടം അവതരിപ്പിക്കുന്ന അമ്മയുടെ ഫോട്ടോയ്ക്ക് നിരവധി പേരാണ് ആശംസകളുമായി എത്തിയിരിക്കുന്നത്.അതേസമയം, മഞ്ജു വാര്യരുടേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത സിനിമ ആമീർ പള്ളിക്കൽ സംവിധാനം ചെയ്ത ആയിഷ എന്ന ചിത്രമാണ്

Previous articleചുവപ്പ് പട്ടുസാരിയും ആഭരണങ്ങളും അണിഞ്ഞ് സുന്ദരിയായി ഷംന!! കുഞ്ഞതിഥിയെ സ്വീകരിക്കാനൊരുങ്ങി താരം
Next articleഈ മനുഷ്യനെ എങ്ങനെ പ്രണയിക്കാതിരിക്കും? ഖുശ്ബു ചോദിക്കുന്നു!