മമ്മൂട്ടി കമ്പനിയുടെ ബിഗ് ബജറ്റ് ചിത്രത്തിന്റെ പേര് ഇതാണ്!!

മമ്മൂട്ടിയെ നായകനാക്കി ക്യാമറമാനായ റോബി വർഗീസ് രാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന് പേരിട്ടതായി റിപ്പോർട്ട്. ‘കണ്ണൂർ സ്‌ക്വാഡ്’ എന്നാണ് സിനിമയുടെ പേര്. മെഗാസ്റ്റാർ 421 എന്ന് അറിയപ്പെട്ടിരുന്ന സിനിമ മമ്മൂട്ടിയുടെ നാനൂറ്റി ഇരുപത്തിയൊന്നാം…

മമ്മൂട്ടിയെ നായകനാക്കി ക്യാമറമാനായ റോബി വർഗീസ് രാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന് പേരിട്ടതായി റിപ്പോർട്ട്. ‘കണ്ണൂർ സ്‌ക്വാഡ്’ എന്നാണ് സിനിമയുടെ പേര്. മെഗാസ്റ്റാർ 421 എന്ന് അറിയപ്പെട്ടിരുന്ന സിനിമ മമ്മൂട്ടിയുടെ നാനൂറ്റി ഇരുപത്തിയൊന്നാം ചിത്രമാണ്.മമ്മൂട്ടി കമ്പനിയുടെ ബാനറിലാണ് ബിഗ് ബജറ്റ് ചിത്രം ഒരുങ്ങുന്നത്.

നടൻ റോണി രാജ് ഡേവിഡ് ആണ് സിനിമയുടെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. കുറ്റാന്വേഷണ ത്രില്ലർ ഗണത്തിൽപെടുന്ന ചിത്രത്തിൽ പൊലീസ് വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്.ഒരു തമിഴ് അഭിമുഖത്തിൽ മമ്മൂട്ടി പുതിയ പ്രൊജക്റ്റുകളുടെ പേരുകൾ പറയുന്നതിൽ നിന്നാണ് റോബി വർഗീസ് രാജ് ചിത്രത്തിന്റെ പേര് ആരാധകർ കണ്ടെത്തിയത്. ക്രിസ്റ്റഫർ, കാതൽ,കണ്ണൂർ സ്‌ക്വാഡ് എന്നിവയാണ് വരാനിരിക്കുന്ന പ്രൊജക്റ്റുകൾ എന്നാണ് നടൻ പറയുന്നത്.


സണ്ണി വെയ്ൻ, അസീസ് നെടുമങ്ങാട്, ഷറഫുദ്ദീൻ, ഗായത്രി അരുൺ തുടങ്ങിയവർ ചിത്രത്തിലുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. മുഹമ്മദ് റാഹിൽ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റർ പ്രവീൺ പ്രഭാകറുമാണ്. സംഗീതം ഒരുക്കുന്നത് സുഷിൻ ശ്യാമാണ്മമ്മൂട്ടി കമ്പനിയുടെ നാലാം ചിത്രമാണ് ഇത്.പാലാ, കൊച്ചി, കണ്ണൂർ, വയനാട്,അതിരംപള്ളി, പൂനെ, മുംബൈ എന്നീ സ്ഥലങ്ങളാണ് സിനിമയുടെ പ്രധാന ലൊക്കേഷൻസ്.