ഹെലന്റെ ഹിന്ദി റീമേക്ക് ‘മിലി’യുടെ ആദ്യ പോസ്റ്റർ പങ്കുവച്ച് ജാൻവി കപൂർ

അന്ന ബെന്നിനെ കേന്ദ്രകഥാപാത്രമായി മാത്തുക്കുട്ടി സേവ്യർ ഒരുക്കിയ ചിത്രമാണ് ‘ഹെലൻ’. ഹെലന്റെ ഹിന്ദി റീമേക്കിന് മിലി എന്നാണ് പേരിട്ടിരിക്കുന്നത്. ജാൻവി കപൂറാണ് ചിത്രത്തിലെ നായിക. സിനിമ നിർമിക്കുന്നത് ബോണി കപൂറാണ് .ഹിന്ദി പതിപ്പും സംവിധാനം ചെയ്യുന്നത് ഹെലൻ സംവിധാനം ചെയ്ത മാത്തുക്കുട്ടി സേവ്യർ തന്നെയാണ്.

ജാൻവി കപൂർ 2021ലാണ് താൻ മലയാളം ചിത്രമായ ഹെലന്റെ ഹിന്ദി റീമേക്കിൽ അഭിനയിക്കുമെന്ന് പ്രഖ്യാപിച്ചത്.ഇപ്പോഴിതാ ജാൻവി കപൂർ മിലിയിലെ ആദ്യ പോസ്റ്റർ പങ്കുവെച്ചിരിക്കുകയാണ്.ചിത്രത്തിന്റെ ആദ്യ പോസ്റ്ററിൽ ജാൻവി കപൂർ ഒരു ചെറുപുഞ്ചിരിയോടെ ക്യാമറയിലേക്ക് തിരിഞ്ഞു നോക്കുന്നതായി കാണാൻ കഴിയും.പോണിടെയിലും നീളമുള്ള ടോപ്പും ധരിച്ച് ഒരു ബാഗുമായി വളരെ ലളിതമായ വേഷത്തിലാണ് ജാൻവി കപൂർ.

മനോജ് പഹ്വയും സണ്ണി കൗശലും മിലിയിൽ കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിക്കുന്നുണ്ട്. ഒരു സർവൈവർ ത്രില്ലർ ചിത്രം ആയിരുന്നു ഹെലൻ. 2019 ൽ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച സ്വീകരണമാണ് ലഭിച്ചത്.ഹെലനിലെ അഭിനയത്തിന് അന്നബെന്നിന് കേരള സംസ്ഥാന ചലച്ചിത്ര അവാർഡായ സ്‌പെഷ്യൽ ജൂറി അവാർഡ് ലഭിച്ചിരുന്നു.വിനീത് ശ്രീനിവാസനായിരുന്നു ചിത്രത്തിന്റെ നിർമാതാവ്ചിത്രം തമിഴിലും റീമേക്ക് ചെയ്തിരുന്നു. അന്നയുടെ വേഷം ചെയ്തത് കീർത്തി പാണ്ഡ്യനാണ്.

Aiswarya Aishu