‘ഈ ചിത്രത്തിൽ ആരും ആറാടുന്നില്ല, ജീവിക്കുകയാണ്’: എം എം മണി സൗദി വെള്ളക്കയെ കുറിച്ച് പറഞ്ഞത് ഇങ്ങനെ!!

ഇക്കഴിഞ്ഞ ഡിസംബർ 2ന് റിലീസ് ചെയ്ത തരുൺ മൂർത്തി ചിത്രമാണ് സൗദി വെള്ളക്ക.തരുൺ മൂർത്തിയുടെ രണ്ടാമത്തെ ചിത്രമായ സൗദി വെള്ളക്ക’യാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ ചർച്ചാ വിഷയമെന്നു പറയാം.ആദ്യ സിനിമയായ ഓപ്പറേഷൻ ജാവ സൂപ്പർ ഹിറ്റായിരുന്നു.…

ഇക്കഴിഞ്ഞ ഡിസംബർ 2ന് റിലീസ് ചെയ്ത തരുൺ മൂർത്തി ചിത്രമാണ് സൗദി വെള്ളക്ക.തരുൺ മൂർത്തിയുടെ രണ്ടാമത്തെ ചിത്രമായ സൗദി വെള്ളക്ക’യാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ ചർച്ചാ വിഷയമെന്നു പറയാം.ആദ്യ സിനിമയായ ഓപ്പറേഷൻ ജാവ സൂപ്പർ ഹിറ്റായിരുന്നു. അതിനാൽ തന്നെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ സിനിമയ്ക്കായി കാത്തിരുന്നത്.

എന്നാൽ പ്രേക്ഷകരുടെ പ്രതീക്ഷകൾക്കും അപ്പുറമാണ് സൗദി വെള്ളക്ക എന്നാണ് സിനിമ കണ്ടവർ പറയുന്നത്. 2022 ബെസ്റ്റ് മലായള സിനിമ ഏതെന്ന് ചോദിച്ചാൽ കണ്ണും പൂട്ടി പറയാം സൗദി വെള്ളക്ക എന്നാണ് പലരുടെയും കമന്റ്.നിരവധി പേരാണ് ചിത്രത്തിന് പ്രശംസയുമായി എത്തിയിരിക്കുന്നത്. ഇപ്പോഴിതാ മുൻ മന്ത്രിയായ എം എം മണി ചിത്രത്തെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാവുകയാണ്.

‘ഈ ചിത്രത്തിൽ ആരും ആറാടുന്നില്ല. ജീവിക്കുകയാണ്. മനുഷ്യൻ കാണേണ്ട സിനിമ’, എം എം മണി തന്റെ ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെയാണ്. ഉർവ്വശി തിയറ്റേഴ്‌സിൻറെ ബാനറിൽ സന്ദീപ് സേനൻ സൗദി വെള്ളക്ക നിർമ്മിച്ചിരിക്കുന്നത്. ലുക്മാൻ അവറാൻ, ദേവി വർമ്മ, സിദ്ധാർഥ് ശിവ, ബിനു പപ്പു, സുജിത്ത് ശങ്കർ, ഗോകുലൻ, ശ്രിന്ധ, റിയ സെയ്‌റ, ധന്യ അനന്യ ,വിൻസി എന്നിവരാണ് സിനിമയിലെ അഭിനേതാക്കൾ