‘ജയിലറി’ൽ രജനികാന്തിനൊപ്പം മോഹൻലാലും എന്നുമെന്ന് റിപ്പോർട്ട്!

രജനികാന്ത് നായകനായി എത്തുന്ന പുതിയ സിനിമയാണ് ‘ജയിലർ’. ചിത്രത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. സിനിമ ഈ വർഷം പ്രദർശനത്തിനെത്തും എന്നാണ് പ്രതിക്ഷിക്കുന്നത്.ഇപ്പോഴിതാ ജയിലറുടെ പുതിയ അപ്‌ഡേറ്റ് എത്തിയിരിക്കുകയാണ്. മലയാളി ആരാധകരെയും ആവേശത്തിലാക്കുന്ന അപ്‌ഡേറ്റാണ് എത്തിയിരിക്കുന്നത്.…

രജനികാന്ത് നായകനായി എത്തുന്ന പുതിയ സിനിമയാണ് ‘ജയിലർ’. ചിത്രത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. സിനിമ ഈ വർഷം പ്രദർശനത്തിനെത്തും എന്നാണ് പ്രതിക്ഷിക്കുന്നത്.ഇപ്പോഴിതാ ജയിലറുടെ പുതിയ അപ്‌ഡേറ്റ് എത്തിയിരിക്കുകയാണ്. മലയാളി ആരാധകരെയും ആവേശത്തിലാക്കുന്ന അപ്‌ഡേറ്റാണ് എത്തിയിരിക്കുന്നത്.

മലയാളികളുടെ പ്രിയപ്പെട്ട താരമായ മോഹൻലാൽ രജനികാന്തിന്റെ ‘ജയിലറി’ൽ അഭിനയിക്കുന്നുവെന്നതാണ് പുതിയ വാർത്ത.മോഹൻലാൽ അതിഥി വേഷത്തിൽ രജനികാന്ത് ചിത്രത്തിൽ എത്തുന്നതെന്നും മോഹൻലാലിന് രണ്ടോ മൂന്നോ ദിവസത്തെ ഷൂട്ടിംഗാണ് ഉണ്ടാകുകയെന്നും സാമൂഹ്യമാധ്യമങ്ങളിൽ ട്രേഡ് അനലിസ്റ്റുകൾ പറയുന്നു. സംവിധായകൻ നെൽസൺ ആണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്. സിനിയിൽ കന്നഡ താരം ശിവ രാജ്കുമാറും രമ്യാ കൃഷ്ണനും പ്രധാന വേഷത്തിലെത്തുന്നുണ്ട്.

 

ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്നതുപോലെ ഒരു ‘ജയിലർ’ കഥാപാത്രമായി രജനികാന്ത് അഭിനയിക്കുന്നത്. മുത്തുവേൽ പാണ്ഡ്യൻ എന്ന കഥാപാത്രമായാണ് രജനികാന്ത് എത്തുന്നത്. അനിരുദ്ധ് രവിചന്ദർ സംഗീതം പകരുന്ന സിനിമയുടെ ഛായാഗ്രാഹണം നിർവഹിക്കുന്നത് വിജയ് കാർത്തിക് കണ്ണനാണ്. സ്റ്റണ്ട് ശിവയാണ് സിനിമയുടെ ആക്ഷൻ കൊറിയോഗ്രാഫർ. സൺ പിക്‌ചേഴ്‌സിന്റെ ബാനറിൽ കലാനിധി മാരനാണ് ജയിലർ നിർമിക്കുന്നത്.