നിങ്ങൾക്ക് ഇനി ആളുമാറിയതായിരിക്കുവോ?’ നാലാംമുറ’യിലെ ടീസർ പുറത്ത്

ബിജു മേനോനും ഗുരു സോമസുന്ദരവും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന പുതിയ ചിത്രമാണ് ‘നാലാംമുറ’.സിനിമയുടെ ടീസർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ചിത്രം ക്രൈം ത്രില്ലർ ഗണത്തിൽപ്പെടുന്നതാണ് എന്നാണ് ടീസർ നൽകുന്ന സൂചന.നാലാം മുറ സംവിധാനം…

ബിജു മേനോനും ഗുരു സോമസുന്ദരവും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന പുതിയ ചിത്രമാണ് ‘നാലാംമുറ’.സിനിമയുടെ ടീസർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ചിത്രം ക്രൈം ത്രില്ലർ ഗണത്തിൽപ്പെടുന്നതാണ് എന്നാണ് ടീസർ നൽകുന്ന സൂചന.നാലാം മുറ സംവിധാനം ചെയ്യുന്നത് ദീപു അന്തിക്കാടാണ്.മികച്ച സ്വീകാര്യതയാണ് ടീസറിനു ലഭിക്കുന്നത്.

ബിജു മേനോൻ പോലീസ് വേഷത്തിൽ എത്തുന്ന സിനിമയാണ് നാലാംമുറ. ബിജു മേനോൻ ഒരു കേസ് അന്വേഷിക്കാൻ വരുന്നതും തുടർന്നുള്ള സംഭവ വികാസങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം.’ഏത് ബുദ്ധിമാനെയും പൂട്ടാൻ പൊലീസിൽ കുറച്ചുപേർ കാണും’ എന്നും ടീസറിൽ ബിജു മേനോൻ പറയുന്നതായി കാണാം. അലൻസിയർ, പ്രശാന്ത് അലക്‌സാണ്ടർ ,ദിവ്യ പിള്ള, ശാന്തി പ്രിയ, ഷീല എബ്രഹാം, സുരഭി സന്തോഷ്, ഷൈനി സാറ എന്നിവരാണ് മറ്റുകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സൂരജ് വി ദേവ് ആണ് ചിത്രത്തിന്റെ രചന. കൈലാസ് മേനോൻ ആണ് ചിത്രത്തിന്റെ സഗീത സംവിധാനം നിർവഹിക്കുന്നത്. ഛായാഗ്രഹണം ലോകനാഥൻ,എഡിറ്റിംഗ് ഷമീർ മുഹമ്മദ്, പശ്ചാത്തല സംഗീതം ഗോപീ സുന്ദർ,മേക്കപ്പ് റോണക്‌സ് സേവ്യർ, വസ്ത്രാലങ്കാരം നയന ശ്രീകാന്ത്, മേക്കപ്പ്,കലാസംവിധാനം അപ്പുണ്ണി സാജൻ, ലക്ഷ്മി ക്രിയേഷൻസിന്റെ ബാനറിൽ നാലാം മുറ സുധീഷ് പിള്ള, ഷിബു അന്തിക്കാട്,കിഷോർ വാരിയത്ത് യു എസ് എ എന്നിവർ ചേർന്നാണ് നിർമിച്ചിരിക്കുന്നത്.