ചായ ഇങ്ങനെ അടിക്കണം; മിൽമയുടെ നാട്ടു നാട്ടു വൈറലാവുന്നു!

ഓസ്‌കറിന് ശേഷം എസ് എസ് രാജമൗലിയുടെ ‘ആർ ആർ ആറും നാട്ടു നാട്ടു ഗാനവും സോഷ്യൽ മീഡിയയിൽ ട്രെൻഡിലാണ്. ജൂനിയർ എൻടിആറും രാം ചരണും ഗംഭിരമാക്കിയ ചുവടുകൾ ഹിറ്റായി മാറിയിരിക്കുകയാണ്. പുരസ്‌കാര പ്രഭയിൽ നാട്ടു നാട്ടു ഗാനത്തിന്റെ റീൽസുകൾ വൈറലാകുമ്പോൾ മിൽമയുടെ നാട്ടു നാട്ടു ചായ സ്റ്റെപ്പും സോഷ്യൽമീഡിയയിൽ വൈറലായിരിക്കുകയാണ്.

മിൽമ തങ്ങളുടെ സോഷ്യൽമീഡിയയിൽ ചായ അടിക്കുമ്പോഴുള്ള സ്റ്റെപ്പുകൾ നാട്ടു നാട്ടുവിന്റെ രീതിയിൽ കാണിച്ചുകൊണ്ടുള്ള ഗ്രാഫിക്കൽ റെപ്രസെന്റേഷനാണ് പങ്കുവെച്ചിരിക്കുന്നത്. ‘ഇടത് കയ്യിലെ ഗ്ലാസ് ഉയർത്തി, വലത് കയ്യിലെ കപ്പ് താഴ്ത്തി, ഒരു കാൽ മുന്നിലേക്കു വച്ച് ചായയടിക്കാം, അതും പാട്ടിന്റെ താളത്തിൽ..’ ഇങ്ങനെയാണ് പുതിയ ചായയടി സ്റ്റൈൽ. എന്നാണ് മിൽമ പറയുന്നത്


ഓസ്‌കറിൽ മികച്ച ഒറിജിനൽ ഗാനമായാണ് നാട്ടു നാട്ടു തെരഞ്ഞെടുത്തത്. അതേ സമയം നാട്ടു നാട്ടു എന്ന ചന്ദ്രബോസിൻറെ വരികൾക്ക് കീരവാണിയാണ് സംഗീതം നൽകിയിരിക്കുന്നത്. രാഹുൽ സിപ്ലിഗഞ്ച്, കാലഭൈരവ എന്നിവർ ചേർന്നാണ് നാട്ടു നാട്ടു ഗാനപാടിയിരിക്കുന്നത്. നേരത്തെ ഗോൾഡൻ ഗ്ലോബ് ഒറിജിനൽ സോങ് വിഭാഗത്തിലും നാട്ടു നാട്ടു എന്ന ഗാനത്തിന് പുരസ്‌കാരം ലഭിച്ചിരുന്നു.

 

Previous articleകണ്ണും വൃക്കയും മാറ്റിവെച്ചെന്ന് വെളിപ്പെടുത്തി റാണാ ദഗുബാട്ടി!
Next articleനെഞ്ചുനീറി നിങ്ങളോടു പങ്കുവെച്ച ഒരു കുറിപ്പാണിത് അഭിരാമി സുരേഷ്!