ഹോട്ട് ലുക്കിൽ അതീവ സുന്ദരിയായി നിമിഷ സജയൻ

മലയാളത്തിലെ യുവ നടിമാരിൽ ശ്രദ്ധേയയാണ് നിമിഷ സജയൻ.ദിലീഷ് പോത്തൻ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമയിലൂടെയാണ് നിമിഷ ചലച്ചിത്രരംഗത്ത് എത്തിയത്.സിനിമയിലെ ശ്രീജ എന്ന നായികാ കഥാപാത്രത്തെ അതി മനോഹരമായി അവതരിപ്പിച്ച നിമിഷ സജയന്…

മലയാളത്തിലെ യുവ നടിമാരിൽ ശ്രദ്ധേയയാണ് നിമിഷ സജയൻ.ദിലീഷ് പോത്തൻ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമയിലൂടെയാണ് നിമിഷ ചലച്ചിത്രരംഗത്ത് എത്തിയത്.സിനിമയിലെ ശ്രീജ എന്ന നായികാ കഥാപാത്രത്തെ അതി മനോഹരമായി അവതരിപ്പിച്ച നിമിഷ സജയന് മികച്ച പുതുമുഖനടിക്കുള്ള വനിതാ ഫിലിം അവാർഡ് ലഭിച്ചിരുന്നു.

ഒരു കുപ്രസിദ്ധ പയ്യൻ, ചോല എന്നീ ചിത്രങ്ങളിലെ മികച്ച പ്രകടനം കാഴ്ച്ചവെച്ച നിമിഷയ്ക്ക് മികച്ച നടിയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചിരുന്നു. ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ, നായാട്ട്, മാലിക്ക്, തുറമുഖം എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് കൈയ്യടി നേടിയ താരമാണ് നിമിഷയ അടുത്തിടെ ഒരു മറാത്തി ചിത്രത്തിലും താരം അഭിനയിച്ചിരുന്നു.

റോഷൻ മാത്യു നായകനായി എത്തുന്ന ചേരയാണ് നിമിഷയുടെ അടുത്ത സിനിമ.നിമിഷയുടെ ഇൻസ്റ്റാഗ്രാം ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്. നാടൻ ലുക്ക് ഒക്കെ മാറ്റി കിടിലൻ ഹോട്ട് ലുക്കിലാണ് താരം എത്തിയിരിക്കുന്നത്.

ചിത്രങ്ങളിലെല്ലാം അതീവ സുന്ദരിയായിട്ടാണ് താരത്തെ കാണുന്നത്. ഹോട്ട് ആൻഡ് ട്രഡീഷണൽ വസ്ത്രങ്ങളും അതിനു മാച്ചായ ആഭരണങ്ങളും ധരിച്ച് വളരെ സുന്ദരിയായാണ് നിമിഷ സജയൻ. ഫോട്ടോയ്ക്ക് നിരവധി പേരാണ് ലൈക്കും കമ്മെന്റുമായി എത്തിയിരിക്കുന്നത്.