എട്ടുവർഷങ്ങൾക്ക് ശേഷം ജോർജും മലർ മിസ്സും വീണ്ടുമൊന്നിക്കുന്നു!

അൽഫോൺസ് പുത്രന്റെ പ്രേമത്തിലൂടെ മലയാളി പ്രേക്ഷകരുടെ ഇഷ്ട ജോഡികളായി മാറിയ നിവിൻ പോളിയും സായ് പല്ലവിയും വീണ്ടും ഒന്നിക്കുന്നു. എട്ടുവർഷങ്ങൾക്ക് ശേഷം ജോർജും മലർ മിസ്സും വീണ്ടുമൊന്നിക്കുന്നത്. നിവിൻ പോളിയുടെ പുതിയ ചിത്രമായ താരത്തിൽ…

അൽഫോൺസ് പുത്രന്റെ പ്രേമത്തിലൂടെ മലയാളി പ്രേക്ഷകരുടെ ഇഷ്ട ജോഡികളായി മാറിയ നിവിൻ പോളിയും സായ് പല്ലവിയും വീണ്ടും ഒന്നിക്കുന്നു. എട്ടുവർഷങ്ങൾക്ക് ശേഷം ജോർജും മലർ മിസ്സും വീണ്ടുമൊന്നിക്കുന്നത്. നിവിൻ പോളിയുടെ പുതിയ ചിത്രമായ താരത്തിൽ സായ് പല്ലവിയായിരിക്കും നായിക എന്നാണ് പുതിയ റിപ്പോർട്ടുകൾ.

ഫ്രൈഡേ മാറ്റിനിയാണ് നിവിൻ പോളിയും സായ് പല്ലവിയും വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന താരം എന്ന സിനിമയിൽ അഭിനയിക്കുന്ന എന്ന കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്.പ്രേമം എന്ന സിനിമയിലെ നിവിൻ പോളിയുടെയും സായ് പല്ലവിയുടെയും കെമിസ്ട്രി എല്ലാവർക്കും വളരെ ഇഷ്ടമായിരുന്നു. അവർ വീണ്ടുമെത്തുന്നതിന്റെ ആവേശത്തിലാണ് ആരാധകർ.


കിളി പോയി,കോഹിനൂർ എന്നീ ചിത്രങ്ങൾക്ക് ശേഷം വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന താരത്തിന്റെ തിരക്കഥയൊരുക്കുന്നത് വിവേക് രഞ്ജിത്താണ് .വിനയ് ഫോർട്ട്, നിഖില വിമൽ, കയാദു ലോഹർ, കൃഷ്ണ ശങ്കർ, നമിത കൃഷ്ണമൂർത്തി തുടങ്ങിയവാണ് താരത്തിൽ മറ്റ് കഥാപാത്രങ്ങൾ. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും പോളി ജൂനിയർ പിക്ചേഴ്സും ചോർന്നാണ് താരം നിർമ്മിക്കുന്നത്.മണാലിയാണ് താരം എന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ.