Home Film News മനോഹരമായി തമിഴ് പറഞ്ഞ് നിവിൻ പോളി; ഏഴ് കടൽ ഏഴ് മലൈയുടെ ഡബ്ബിങ് വീഡിയോ പുറത്ത്!

മനോഹരമായി തമിഴ് പറഞ്ഞ് നിവിൻ പോളി; ഏഴ് കടൽ ഏഴ് മലൈയുടെ ഡബ്ബിങ് വീഡിയോ പുറത്ത്!

നിവിൻ പോളിയേയും സൂരിയേയും കേന്ദ്ര കഥാപാത്രങ്ങളാക്കി റാം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാാണ് ഏഴ് കടൽ ഏഴ് മലൈയ്. ഈ സിനിമയിൽ ചെന്തമിഴ് മനോഹരമായി ഡബ് ചെയ്ത് നിവിൻ പോളി. തമിഴ് ആരാധകരുടെയും അണിയറപ്രവർത്തകരുടെയും കൈയ്യടി നേടിയിരിക്കുകയാണ് താരം. ചിത്രത്തിന്റെ ഡബ്ബിങ് ചെന്നൈയിൽ പൂർത്തിയായി. നിവിൻ പോളി ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഏഴ് കടൽ ഏഴ് മലൈയ്

നിവിൻ പോളിയുടേയും സൂരിയുടേയും അഞ്ജലിയുേടയും ഡബ്ബിങ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. താരങ്ങൾ തന്നെയാണ് അവരുടെ സോഷ്യൽ മീഡിയ അക്കൌണ്ടുകളിലൂടെ ഡബ്ബിങ് വീഡിയോ പുറത്ത് വിട്ടത്.അഞ്ജലിയാണ് ഈ ചിത്രത്തിലെ നായികയായി എത്തുന്നത്. സംഗീത സംവിധായകൻ യുവൻ ശങ്കർ രാജ വീണ്ടും റാമുമായി ഒന്നിക്കുന്ന സിനിമ കൂടിയാണ് ഏഴ് കടൽ ഏഴ് മലൈ.

വി ഹൗസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുരേഷ് കാമാക്ഷിയാണ് ഏഴ് കടൽ ഏഴ് മലൈ എന്ന ചിത്രം നിർമിക്കുന്നത്. എൻ.കെ. ഏകാംബരനാണ് ഛായാഗ്രഹണം നിർവഹിക്കുന്ന സിനിമയുടെ എഡിറ്റിങ് മതി വി.എസാണ്. മേയ്ക്കപ്പ്പട്ടണം റഷീദ്,പ്രൊഡക്ഷൻ ഡിസൈനർ ഉമേഷ് ജെ, കൊറിയോഗ്രഫിസാൻഡി എന്നിവരാണ്. അതേ സമയം നിവിൻ പോളിയുടെ മൂന്നാമത്തെ തമിഴ് സിനിമയാണ് ഏഴ് കടൽ ഏഴ് മലൈയ്ിറകുകൾ നൽകുന്നും ഉണ്ട്.

Exit mobile version