നടൻ മോശമായി പെരുമാറിയപ്പോൾ ഞാൻ കരണത്തടിച്ചു.. അയാൾ എന്നെ തിരിച്ച് അടിച്ചു; ദുരനുഭവം പറഞ്ഞ് നടി

ബോളിവുഡ് താരം നോറ ഫത്തേഹിയുടെ തന്നോട് മോശമായി പെരുമാറിയതിനെ തുടർന്ന് നടന്റെ കരണത്തടിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്. തന്‌റെ പുതിയ സിനിമയുടെ പ്രമോഷന്റെ ഭാഗമായി സംസാരിക്കവെയാണ് നടി തനിക്കുണ്ടായ ദുരനുഭവത്തെ കുറിച്ച് തുറന്ന് പറഞ്ഞത്. ഒരു നടൻ…

ബോളിവുഡ് താരം നോറ ഫത്തേഹിയുടെ തന്നോട് മോശമായി പെരുമാറിയതിനെ തുടർന്ന് നടന്റെ കരണത്തടിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്. തന്‌റെ പുതിയ സിനിമയുടെ പ്രമോഷന്റെ ഭാഗമായി സംസാരിക്കവെയാണ് നടി തനിക്കുണ്ടായ ദുരനുഭവത്തെ കുറിച്ച് തുറന്ന് പറഞ്ഞത്. ഒരു നടൻ തന്നെ അടിക്കുകയും മുടിയിൽ പിടിച്ച് വലിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് നോറ വെളിപ്പെടുത്തിയത്.

താൻ ഒരിക്കൽ ബംഗ്ലാദേശിൽ ഷൂട്ട് ചെയ്യുമ്പോഴാണ് ആ നടൻ തന്നോട് മോശമായി പെരുമാറിയത്. അപ്പോൾ താൻ അവന്റെ കരണത്തടിച്ചു, ആ താരം തന്നെയും തിരിച്ചടിച്ചു. ഞാൻ അയാളെ വീണ്ടും അടിച്ചു. അവൻ എന്റെ മുടിയിൽ പിടിച്ചു വലിച്ചു. തങ്ങൾ തമ്മിൽ വലിയൊരു അടിയായി മാറി എന്നുമാണ് താരം പറഞ്ഞിരിക്കുന്നത്. എന്നാൽ നടൻ ആരെന്ന് വെളിപ്പെടുത്താൻ നോറ ഫത്തേഹി തയ്യാറായില്ല.


നോറയുടെ അരങ്ങേറ്റ സിനിമ. റോർ ടൈഗേഴ്‌സ് ഓഫ് സൺബർബൻസ് ആയിരുന്നു പിന്നാലെ പുരി ജഗന്നാഥിന്റെ ടെംപർ എന്ന ചിത്രത്തിലെ ഐറ്റം നമ്പറിൽ താരം തിളങ്ങി. തെന്നിന്ത്യൻ ഭാഷകളിൽ നിരവധി സിനിമകൾ ചെയ്ത നോറ മലയാളത്തിലും അഭിനയിച്ചിട്ടിുണ്ട്. ഡബിൾ ബാരൽ, കായംകുളം കൊച്ചുണ്ണി എന്നീ സിനിമയിലാണ് താരം വേഷമിട്ടത്