പൊലീസ് ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണ് ജോജു ജോർജ് നായകനായ ഇരട്ട.ജോജു ജോർജ് ആദ്യമായി ഡബിൾ റോളിൽ എത്തിയ സിനിമ കൂടിയാണിത്. നവാഗതനായ രോഹിത് എം ജി കൃഷ്ണൻ സംവിധാനം ചെയ്ത സിനിമ തിയേറ്റർ പ്രദർശനത്തിന് ശേഷം അടുത്തിടെയാണ് ഒടിടിയിലെത്തിയത്. ഈ മാസം മൂന്ന് മുതൽ ഇരട്ട നെറ്റ്ഫ്ലിക്സിലൂടെ സ്ട്രീമിങ് ആരംഭിച്ചിരുന്നു.
ഇപ്പോഴിതാ ‘ഇരട്ട’യെ പ്രശംസിച്ച് രംഗത്തെത്തയിരിക്കുകയാണ് എഴുത്തുകാരൻ എൻ എസ് മാധവൻ. ഏറെ ട്വിസ്റ്റുകളും വഴിതിരുവകളുള്ള ചിത്രം മൂന്നാർ ഡ്രൈവ് പോലെ അനുഭവപ്പെട്ടു എന്നാണ് എൻ എസ് മാധവൻ പറയുന്നത്. ‘വൗ ഇരട്ട! ഒരു മൂന്നാർ ഡ്രൈവ് പോലെ ട്വിസ്റ്റുകളും ടേണുകളും. നിറഞ്ഞ സിനിമ. ജോജു ജോർജിനെ എപ്പോഴും ഇഷ്ടപ്പെട്ടിട്ടുണ്ട്. അവസാന ലാപ്പിൽ അദ്ദേഹം വശീകരിക്കുന്ന പ്രകടനമായിരുന്നു കാഴ്ചവെച്ചത്’, എൻ എസ് മാധവൻ ട്വിറ്ററിൽ കുറിച്ചു.
വിനോദ്, പ്രമോദ് എന്നീ ഇരട്ട സഹോദരന്മാരായാണ് ജോജു ചിത്രത്തിൽ എത്തുന്നത്. താരത്തിന് പ്രകടനത്തിനും ഏറെ പ്രശംസകൾ ലഭിക്കുന്നുണ്ട്.ജാജു ജോർജിൻറെ ഉടമസ്ഥതയിലുള്ള അപ്പു പാത്തു പപ്പു പ്രൊഡക്ഷൻസും മാർട്ടിൻ പ്രക്കാട്ട് ഫിലിംസും സിജോ വടക്കനും ചേർന്നാണ് ഇരട്ട നിർമിച്ചത്. അഞ്ജലി ആണ് ഇരട്ടയിൽ നായിക ശ്രിന്ദ, ആര്യ സലിം, ശ്രീകാന്ത് മുരളി, സാബുമോൻ, അഭിറാം എന്നിവരാണ് മറ്റ് അഭിനേതാക്കൾ.
Wow #Iratta! Twists and turns like a Munnar drive. Always liked Joju George. In the last lap he was simply spell-binding. Malayalam movies are having it! pic.twitter.com/WQlnhlM3hF
— N.S. Madhavan (@NSMlive) March 6, 2023