ഹാസ്യകഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷകരുടെ കൈയ്യടി നേടിയ നടനാണ് ഹരിശ്രീ അശോകന്‍. ഹാസ്യം മത്രമല്ല നല്ലൊരു സ്വഭാവ നടന്‍ കൂടിയാണ് ഹരിശ്രീ അശോകന്‍ എന്ന് മലയാളികള്‍ തിരിച്ചറിയാന്‍ വൈകി. എങ്കിലും ഇപ്പോള്‍ ഒരു സ്വഭാവ നടന്‍ എന്ന രീതിയില്‍ വളരെ മികച്ച കഥാപാത്രങ്ങളാണ് ഹരിശ്രീ അശോകന്‍ വെള്ളിത്തിരയില്‍ അവതരിപ്പിച്ചുകൊണ്ടിരിക്കുന്നത്.
അദ്ദേഹത്തിന്റെ മകന്‍ അര്‍ജുന്‍ അശോകനും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരമായി മാറുകയാണ്. ഇപ്പോഴിതാ അഭിനയ മേഖലയിലേക്ക് അരങ്ങേറ്റം കുറിച്ച സമയത്ത് അര്‍ജുന് താന്‍ എന്ത് ഉപദേശമാണ് നല്‍കിയത് എന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ഹരിശ്രീ അശോകന്‍. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.. മിമിക്രി പഠിപ്പിക്കുന്ന ചില സ്‌കൂളുകള്‍ ഞാന്‍ കണ്ടിട്ടുണ്ട്. മിമിക്രി പഠിപ്പിക്കാന്‍ പറ്റില്ല.
പക്ഷേ, പഠിക്കാന്‍ പറ്റും എന്നാണ് ഞാന്‍ കരുതുന്നത്. അതുപോലെയാണ് അഭിനയവും. ഉപദേശിച്ചു നന്നാക്കാന്‍ പറ്റുന്നതാണ് ഒരാളിന്റെ അഭിനയശേഷി എന്ന് തോന്നിയിട്ടില്ല. അതുകൊണ്ട് തന്നെ മകന്റെ അഭിനയത്തെക്കുറിച്ച് ഞാന്‍ അവനോട് അഭിപ്രായം പറയാറില്ല. നല്ലൊരു നടനാകാന്‍ കഠിനാധ്വാനം വേണമെന്ന് ഞാന്‍ കൂടെ കൂടെ പറയും. അവന്റെ അഭിനയം നന്നായിരുന്നു എന്ന് എന്നോട് പലരും പറയാറുണ്ട്.
അതു കേള്‍ക്കുമ്പോള്‍ അച്ഛന്‍ എന്ന നിലയില്‍ എനിക്ക് അഭിമാനവും സന്തോഷവും തോന്നാറുണ്ട്. അവനോട് ഞാന്‍ ഒന്നുരണ്ടു കാര്യങ്ങളെ പറയാറുള്ളൂ. ഭക്ഷണം കഴിക്കുമ്പോള്‍ ബാക്കി വയ്ക്കരുത്. ആരെങ്കിലും വിശന്നിരിക്കുന്നതു കണ്ടാല്‍ കഴിയുമെങ്കില്‍ ആഹാരം വാങ്ങി കൊടുക്കണം. പിന്നെ, അവസരം തരുന്ന നിര്‍മാതാവിന് വേദനയുണ്ടാക്കുന്ന ഒരു കാര്യവും ചെയ്യരുത്.
ശ്രീനാഥ് ഭാസി നായകനായി എത്തുന്ന പുതിയ ചിത്രമാണ് 'ലവ്ഫുളി യുവേഴ്സ് വേദ'. രജിഷ വിജയനാണ് ചിത്രത്തിലെ നായിക. ചിത്രത്തിന്റെ പ്രമോഷന്റെ…
ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തന്, ശ്യാം പുഷ്ക്കരന്‍ , ഫഹദ് ഫാസില്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിച്ച നാലാമത്തെ സിനിമ…
മമ്മൂട്ടി ബി ഉണ്ണികൃഷ്ണന് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രമാണ് ക്രിസ്റ്റഫര്‍. സിനിമയുടെ പ്രഖ്യാപനം മുതല്‍ പ്രേക്ഷകര്‍ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ്. ചിത്രത്തിന്റെ ഫസ്റ്റ്…