നിർമ്മാതാവ് പികെആർ പിള്ള അന്തരിച്ചു

മലയാളി നെഞ്ചേറ്റിയ സൂപ്പർ ഹിറ്റ് സിനിമകളായ വന്ദനം തുടങ്ങിയവയുടെ നിർമാതാവ് പി കെ ആർ പിള്ള(79) അന്തരിച്ചു. പരിചപറമ്പിൽ കുഞ്ഞൻപിള്ള രാമചന്ദ്രൻപിള്ള എന്നതാണ് യഥാർത്ഥ പേര്. മലയാളത്തിലെ എക്കാലത്തെയും സൂപ്പർ ഹിറ്റ് ചിത്രങ്ങളായ വന്ദനം,…

മലയാളി നെഞ്ചേറ്റിയ സൂപ്പർ ഹിറ്റ് സിനിമകളായ വന്ദനം തുടങ്ങിയവയുടെ നിർമാതാവ് പി കെ ആർ പിള്ള(79) അന്തരിച്ചു. പരിചപറമ്പിൽ കുഞ്ഞൻപിള്ള രാമചന്ദ്രൻപിള്ള എന്നതാണ് യഥാർത്ഥ പേര്. മലയാളത്തിലെ എക്കാലത്തെയും സൂപ്പർ ഹിറ്റ് ചിത്രങ്ങളായ വന്ദനം, കിഴക്കുണരും പക്ഷി, അമൃതംഗമയ തുടങ്ങി മലയാളം എക്കാലവും ഓർക്കുന്ന ഒരുപിടി ചിത്രങ്ങളാണ് ഷിർദ്ദിസായി ക്രിയേഷൻസ് എന്ന ബാനറിൽ പിറന്നത്.

പി.കെ.ആർ പിള്ള എറണാകുളം കൂത്താട്ടുകുളം സ്വദേശിയാണ്. മുംബൈയിലായിരുന്നു ബിസിനസ്. മുംബൈ മുനിസിപ്പാലിറ്റിയിലേക്ക് കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ച ചരിത്രവും നിർമാതാവായ പിളളയ്ക്കുണ്ട്. ഇന്ദിരഗാന്ധിയുമായി അടുത്ത സൗഹൃദവും പിളളയ്ക്കുണ്ടായിരുന്നു. 18 വർഷത്തിനിടെയാണ് 16 സിനിമകളാണ് അദ്ദേഹം നിർമ്മിച്ചത്


1984ൽ നിർമ്മിച്ച വെപ്രാളം ആയിരുന്നു പികെആർ പിള്ള നിർമ്മിച്ച ആദ്യചിത്രം. അതിലെ നായകവേഷം ചെയ്തതും പി.കെ.ആർ. പിള്ളയായിരുന്നു. ചിത്രം സിനിമയുടെ വിജയം ഷിർദ്ദിസായി ഫിലിംസിന്റെ തലവരമാറ്റി. പിന്നീട് ഒരുപാട് സൂപ്പർ ഹിറ്റുകൾ പിറന്നു. ഓണത്തുമ്പിക്കൊരൂഞ്ഞാൽ, അമൃതം ഗമയ,അഹം, ഏയ് ഓട്ടോ, കിഴക്കുണരും പക്ഷിപുലി വരുന്നേ പുലി, ഊമപ്പെണ്ണിന് ഉരിയാടാപയ്യൻ തുടങ്ങി നിരവധി ചിത്രങ്ങൾ നിർമ്മിച്ചു.