അത് സത്യമാണ് എല്ലാ കഥയും പൃഥ്വിരാജിനറിയാം; വെളിപ്പെടുത്തലുമായി ലോകേഷ് കനകരാജ്

അടുത്തിടെ പൃഥ്വിരാജ് സുകുമാരൻ തമിഴിടെ സൂപ്പർഹിറ്റ് സംവിധായകൻ ലോകഷ് കനകരാജിന്റെ അടുത്ത് പത്ത് വർഷത്തെക്കുള്ള സിനിമകളുടെ വൺലൈൻ അറിയാമെന്ന് പരഞ്ഞിരുന്നു. ഓരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ ലോകേഷ് ചെയ്യാൻ പോകുന്ന അടുത്ത സിനിമ…

അടുത്തിടെ പൃഥ്വിരാജ് സുകുമാരൻ തമിഴിടെ സൂപ്പർഹിറ്റ് സംവിധായകൻ ലോകഷ് കനകരാജിന്റെ അടുത്ത് പത്ത് വർഷത്തെക്കുള്ള സിനിമകളുടെ വൺലൈൻ അറിയാമെന്ന് പരഞ്ഞിരുന്നു. ഓരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ ലോകേഷ് ചെയ്യാൻ പോകുന്ന അടുത്ത സിനിമ തനിക്ക് വിശദമായി അറിയാമെന്ന് പൃഥ്വിരാജ് സുകുമാരൻ പറഞ്ഞത്.

കൈതി 2, റോളകസ് കഥാപാത്രം, നിലവിൽ നിർമ്മിക്കുന്ന പുതി സിനിമ എന്നിവയെ കുറിച്ച് തന്നോട് പറഞ്ഞിട്ടുണ്ട് എന്നായിരുന്നു പൃഥ്വി അഭിമുഖത്തിൽ പറഞ്ഞത്.ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് ലോകേഷ് നൽകിയ മറുപടിയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. നേരത്തെ തങ്ങൾ ഒരുമിച്ച് ഒരു സിനിമയിൽ വർക്ക് ചെയ്യാൻ തീരുമാനിച്ചിരുന്നുവെന്നും എന്നാൽ അത് നടന്നില്ലെന്നും ലോകഷ് കനകരാജ് പറഞ്ഞു


അപ്പോൾ ഞാൻ അദ്ദേഹത്തിനോട് അടുത്തതായി എന്തൊക്കെയാണ് ചെയ്യാൻ പോകുന്നത് എന്നതിന്റെ ഒരു ലൈൻ അപ്പ് പറഞ്ഞിരുന്നു. അത് കേട്ട് അന്ന് പൃഥ്വിരാജ് എക്‌സൈറ്റ് ആയിരുന്നു. ശരിക്കും അടുത്ത പത്ത് വർഷത്തേക്ക് നിങ്ങൾക്ക് വേറെ കഥയൊന്നും എഴുതണ്ടതില്ലല്ലോ എന്നാണ് പൃഥ്വിരാജ് പറഞ്ഞതെന്നും ലോകേഷ് കനകരാജ് വ്യക്തമാക്കി. വിജയ് നായകനാക്കി ദളപതി 67 എന്ന ചിത്രത്തിന്റെ തിരക്കിലാണ് ലോകേഷ് കനകരാജ്.