ഏതോ വാസ്തു ശാസ്ത്രക്കാരനാണീ സിനിമയുടെ ക്യാമറമാനെന്ന് തോന്നുന്നു!!

സംവിധായകൻ ക്രിഷാന്ദ് ഒരുക്കുന്ന പുതിയ സിനിമയാണ് ‘പുരുഷ പ്രേതം’.ഡയറക്ട് ഒടിടി റിലീസായിട്ട് എത്തിയ സിനിമയ്ക്ക് മികച്ച് അഭിപ്രായമാണ് ലഭിക്കുന്നത്. നായകനായി എത്തി അലക്‌സാണ്ടർ പ്രശാന്തിന്റെ അഭിനയം അതിഗംഭിരമായിട്ടുണ്ട് എന്ന് പറയാചെ വയ്യ. ദർശന രാജേന്ദ്രൻ…

സംവിധായകൻ ക്രിഷാന്ദ് ഒരുക്കുന്ന പുതിയ സിനിമയാണ് ‘പുരുഷ പ്രേതം’.ഡയറക്ട് ഒടിടി റിലീസായിട്ട് എത്തിയ സിനിമയ്ക്ക് മികച്ച് അഭിപ്രായമാണ് ലഭിക്കുന്നത്. നായകനായി എത്തി അലക്‌സാണ്ടർ പ്രശാന്തിന്റെ അഭിനയം അതിഗംഭിരമായിട്ടുണ്ട് എന്ന് പറയാചെ വയ്യ. ദർശന രാജേന്ദ്രൻ ,ജഗദീഷ് എന്നിവരാണ് സിനിമയിലെ മറ്റ് പ്രധാന താരങ്ങളായി എത്തിയത്

മൂവി ഗ്രൂപ്പിൽപുരുഷ പ്രേതം എന്ന ചിത്രത്തെ കുറിച്ച് വന്നൊരു പോസ്റ്റാണ് ഇപ്പോൾ വൈറലാവുന്നത്. സിനിമയിടെ കളർ ടോണുകളെ കുറിച്ച് പറയുകയാണ് റെജി തോമസ് ”പുരുഷ പ്രേതം: സിനിമയുടെ 90% സമയവും കഥാപാത്രങ്ങളെ കാണുന്നത് താഴെക്കാണുന്നതുപോലെ കടുപ്പ് പച്ചയും മഞ്ഞയും കളറിൽ സ്‌ക്രീനിന്റെ തെക്ക്-വടക്ക് കന്നിമൂലയിലും കിഴക്ക്-പടിഞ്ഞാറു അഗ്‌നി കോണിലും ആളുകളുടെ അറ്റവും മുറിയുമായി !ഏതോ വാസ്തു ശാസ്ത്രക്കാരനാണീ സിനിമയുടെ കേമറാമാനെന്ന് തോന്നുന്നു. ഒരു കഥാപാത്രം കുഴിയെടുക്കാനായി കുനിഞ്ഞുനിന്ന് കുഴിയ്ക്കുമ്പോൾ ആളുടെ മുതുകിന്റെ ഒരറ്റം ഏന്തി വലിഞ്ഞ് നോക്കിയാൽ കണ്ടാലായി …അല്ലാതെ ഈ ക്യാമറാ ജാഡ തെണ്ടി ഇരിക്കുന്നിടത്ത് നിന്ന് അനങ്ങില്ല..നല്ലോരു …നെ വെടിക്കെട്ടുകാരനേക്കൊണ്ട് കെട്ടിച്ചെന്ന അവസ്ഥയാണീ പടം കാണുമ്പോ സാധാരണ പ്രേക്ഷകനു തോന്നുന്നത്. ഒരു ജാഡക്കാരനല്ലാത്ത ഒരു കേമറാമാനല്ലായിരുന്നെങ്കിൽ ആസ്വദിച്ചു കാണാൻ പറ്റുന്ന ഒരു സിനിമയായിരുന്നു ഇത്. അരവിന്ദനു അടൂർ ഗോപാലകൃഷ്ണനിലുണ്ടായ അരുമ സന്താനമാണെന്ന് തോന്നുന്നു ഈ കേമറാ ജാഡ തെണ്ടി.. ജിയോ ബേബിയേയും സിനിമയിൽ കാണുന്നുണ്ട്… ഇനിയിപ്പോ അവന്റെ ഐഡിയാണോ എന്നും അറിയില്ല!
ഏതായാലും 70-80 കാലഘട്ടങ്ങളിലെ ഊശാൻ താടി ജാഡകളുടെ ആർട്ട് സിനിമകളുടെ ഒരു കാലത്തിലേയ്ക്ക് നിങ്ങളെ നയിക്കും ഇതിന്റെ കേമറാ പിടുത്തം കാണുമ്പോ! അതേസമയം സിനിമ അത്യാവശ്യം നല്ല സിനിമയാണുതാനും


മാൻകൈൻഡ് സിനിമാസ്, എയ്ൻസ്റ്റീൻ മീഡിയ സിമ്മെട്രി സിനിമാസ് എന്നീ ബാനറുകളിൽ ജോമോൻ ജേക്കബ്, എയ്ൻസ്റ്റീൻ സാക്ക് പോൾ, ഡിജോ അഗസ്റ്റിൻ, സജിൻ എസ് രാജ്, വിഷ്ണു രാജൻ എന്നിവർക്കൊപ്പം അലക്സാണ്ടർ പ്രശാന്തും ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്.