Film News

കാര്യങ്ങൾ ഒക്കെ ചോദിച്ച് മനസ്സിലാക്കിയ ശേഷം ദിലീപേട്ടൻ എന്നോട് ചോദിച്ച ആ ചോദ്യം എന്നെ ഞെട്ടിച്ച് കളഞ്ഞു – ദിവ്യ ഉണ്ണി

divya-unni

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് ദിവ്യ ഉണ്ണി, നിരവധി ചിത്രങ്ങൾ ദിവ്യ ഉണ്ണി ഇതിനോടകം ചെയ്തു കഴിഞ്ഞു. വിവാഹ ശേഷം സിനിമകളിൽ നിന്നും ദിവ്യ മാറി നിൽക്കുകയാണ്. നൃത്തവുമായി താരം മുന്നോട്ട് പോകുകയുമാണ്. ഇപ്പോൾ ദിവ്യ ഉണ്ണിക്ക് ഷൂട്ടിംഗ് സെറ്റുകളിൽ വെച്ചുണ്ടായ കുറച്ച് അനുഭവങ്ങൾ വ്യക്തമാക്കുകയാണ്.

divya-unni's-valakappu

മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ദിലീപ് എന്നിവരെ കുറിച്ചായിരുന്നു ദിവ്യ പറഞ്ഞത്, പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ ഇഷ്ടപെട്ട വ്യക്തിയെ കുറിച്ച് എഴുതാണ് പറഞ്ഞപ്പോൾ താൻ മോഹൻലാലിനെ കുറിച്ചാണ് എഴുതിയത്, എട്ടു പേജുകളോളം അതുണ്ടായിരുന്നു, ഞാൻ മാത്രമാണ് ഒരു സെലിബ്രിറ്റിയെ കുറിച്ച് അന്നെഴുതിയത് എന്ന് ലാലേട്ടനോട് പറഞ്ഞപ്പോൾ അദ്ദേഹം ചിരിക്കുകയാണ്  ചെയ്തത് എന്ന് താരം വ്യക്തമാക്കി. ഒരിക്കൽ മമ്മൂട്ടിക്ക് അവാർഡ് നൽകുന്ന ചടങ്ങിൽ ഞാൻ ആയിരുന്നു പ്രസംഗിച്ചത്. കാണാതെ പഠിച്ചായിരുന്നു ഞാൻ പ്രസംഗം നടത്തിയത്. വളരെ സാഹിത്യമായി പറഞ്ഞപ്പോൾ അദ്ദേഹം എന്നെ നോക്കി ചിരിച്ചു, അപ്പോഴേക്കും കാര്യങ്ങൾ കൈവിട്ടു പോയി എന്ന് ദിവ്യ വയ്കതമാക്കുന്നു.

dileep case

ദിലീപിനൊപ്പം ‘കല്യാണ സൗഗന്ധിക’ത്തിന്റെ സെറ്റില്‍ വച്ച്‌ രസകരമായ ഒരു സംഭവം ഉണ്ടായിട്ടുണ്ട്, ഞാൻ ദിലീപിനെ സെറ്റിൽ വെച്ച് പരിചപ്പെട്ടപ്പോൾ ആ ഏരിയയിലെ അഞ്ചു വീടും അമ്പലവും  ഒക്കെ ഞങ്ങളുടേത് ആണെന്ന് പറഞ്ഞപ്പോൾ ഇതൊക്കെ വിവാഹ ശേഷം ദിവ്യയെ കെട്ടുന്ന ആൾക്ക് ഉള്ളതാണോ എന്ന് ദിലീപേട്ടൻ  തന്നോട് ചോദിച്ചതായി ദിവ്യ ഉണ്ണി പറയുന്നു. അതിനു ശേഷം  അഞ്ചു വീടും അമ്പലവും എന്നായിരുന്നു അദ്ദേഹം വിളിക്കുന്നത് എന്നും ദിവ്യ വ്യക്തമാക്കി.

Trending

To Top
Don`t copy text!