‘സൂര്യ 42’വിന്റെ യഥാർത്ഥ പേര് ഏപ്രിൽ 14ന് അറിയാം

സൂര്യ നായകനായ പുതിയ സിനിമയാണ് സൂര്യ 42. ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ്അണിയറപ്രവർത്തകർ അറിയിക്കുന്നത്. സിനിമയുടെ ടൈറ്റിൽ ലോഞ്ചും ഫസ്റ്റ് ലുക്ക് പോസ്റ്ററും ഈ വരുന്ന ഏപ്രിൽ 14ന് പുറത്തുവിടും. അതേ സമയം…

സൂര്യ നായകനായ പുതിയ സിനിമയാണ് സൂര്യ 42. ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ്അണിയറപ്രവർത്തകർ അറിയിക്കുന്നത്. സിനിമയുടെ ടൈറ്റിൽ ലോഞ്ചും ഫസ്റ്റ് ലുക്ക് പോസ്റ്ററും ഈ വരുന്ന ഏപ്രിൽ 14ന് പുറത്തുവിടും. അതേ സമയം സിരുത്തൈ ശിവയും സൂര്യയും ഒന്നിക്കുന്ന സിനിമ 2024-ൽ റിലീസിനെത്തുമെന്നും റിപ്പോർട്ടുകളുണ്ട്.

ചിത്രത്തിന്റെ നിർമാതാക്കളിൽ ഒരാളായ ജ്ഞാനവേൽ രാജയാണ് ടൈറ്റിൽ പ്രഖ്യാപനത്തിനെ കുറിച്ചുള്ള പുതിയ വാർത്ത അറിയിച്ചത്. സൂര്യയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രമാണ് സൂര്യ 42. സിനിമയുടെ നിർമ്മാണ ചിലവിനെ കുറിച്ചും ജ്ഞാനവേൽരാജ നേരത്തെ പറഞ്ഞിരുന്നു. സൂര്യയുടെ ഇതുവരെയുള്ള ഏറ്റവും ചെലവേറിയ ചിത്രമായിരിക്കുമിതെന്നാണ് ഒരു അഭിമുഖത്തിൽജ്ഞാനവേൽരാജ പറഞ്ഞത്.


ചിത്രത്തിൽ ദിഷ പഠാനിയാണ് നായികയായി എത്തുന്നത്. ദിഷയുടെ തമിഴ് അരങ്ങേറ്റ ചിത്രമാണിത്. സൂര്യ 42 ഒരു പിരിയോഡിക് ഡ്രാമയായാണ് ഒരുങ്ങുന്നത്. യു വി ക്രിയേഷൻസിന്റെ ബാനറിൽ വംശി പ്രമോദും സ്റ്റുഡിയോ ഗ്രീനിന്റെ ബാനറിൽ കെ ഇ ജ്ഞാനവേൽരാജയും ചേർന്നാണ് സൂര്യ 42 നിർമ്മിക്കുന്നത്. വെട്രി പളനിസാമി ഛായാഗ്രഹണവും നിഷ്ദ് യൂസഫ് ഛായാഗ്രഹണം നിർവഹിക്കുന്ന സിനിമയുടെ സംഗീതം ഒരുക്കുന്നത് ദേവി ശ്രീ പ്രസാദ് ആണ്