Film News

മലയാള സിനിമയിൽ തിളങ്ങി നിന്ന മൈഥിലിയുടെ സിനിമ ജീവിതം അവസാനിച്ചതിന് പിന്നിലുള്ള കാരണം !!

mythili

മലയാള സിനിമയിലെ മുൻനിര നായികമാരിൽ ഒരാളായിരുന്നു മൈഥിലി, വ്യത്യസ്തമായ വേഷങ്ങളിലൂടെ പ്രശസ്തയായ താരം ഒരുവിധം നടന്മാരോടൊപ്പം എല്ലാം അഭിനയിച്ചു കഴിഞ്ഞു, എന്നാൽ മൈഥിലിക്ക് അധിക നാൾ സിനിമ ലോകത്ത് തുടരുവാൻ സാധിച്ചില്ല. ജീവിതത്തിൽ സംഭവിച്ച ചില മോശം സംഭവങ്ങൾ നടിയുടെ സിനിമയിലെ നായികാ സ്ഥാനം ഇല്ലാതാക്കി.പത്തനംതിട്ട സ്വദേശിയായ താരം വളര്‍ന്നത് ദുബൈയിലും മറ്റുമാണ് പ്ലസ്ടുവിന് ശേഷം ബാംഗ്ലൂരില്‍ എത്തിയ താരം മമ്മൂട്ടി നായകനായ പാലേരി മാണിക്യമെന്ന സിനിമയില്‍ കൂടിയാണ് അഭിനയ രംഗത്തേക്ക് എത്തുന്നത്.

New Malayalam Actress Mythili Photos Stills

ബാംഗ്ലൂർ ജീവിതത്തിന്റെ ഇടയിൽ മൈഥിലിയുടെ കൂട്ടുകാർ എല്ലാവരും വിവാഹിതരായി, സഹപാഠികള്‍ പലരും വിവാഹം കഴിച്ചതും കുട്ടികളുണ്ടായതും താരത്തിനെയും വിവാഹം കഴിക്കാന്‍ നിര്‍ബന്ധിതയാക്കി. അങ്ങനെ വീട്ടുകാർ ഒരു ബന്ധം കണ്ടുപിടിക്കുകയും നടിയുടെ വിവാഹം നടത്തുവാൻ തീരുമാനിക്കുകയും ചെയ്തു, എന്നാൽ ആ സമയത്താണ് പാലേരി മാണിക്യം സിനിമയിലേക്ക് അവസരം വരുന്നത്. സിനിമയിൽ എത്തിയ മൈഥിലിയെ തേടി പിന്നീട് നിരവധി അവസരങ്ങൾ ആണ് വന്നത്, മലയാളത്തിലെ ഒട്ടുമിക്ക നടന്മാരുടെ കൂടെയും മൈഥിലി അഭിനയിച്ചു.

mythili image

എന്നാല്‍ അതിന്റ ഇടയില്‍ താരത്തിനെ തേടി സ്വര്‍ണ കടത്ത് കേസ് ഉള്‍പ്പടെ ഉള്ള വിവാദങ്ങളും ഉയര്‍ന്നു വന്നിരുന്നു, പിന്നീട് സ്ഥിരമായി സിനിമയില്‍ മൈഥിലിക്ക് അവസരം ലഭിച്ചിരുന്നില്ല. ഇതിനിടെ താരത്തിന്റെ പഴയ കാമുകനും അസിസ്റ്റന്റ് ഡയറക്ടറുമായ യുവാവിന് ഒപ്പമുള്ള സ്വകാര്യ നിമിഷങ്ങള്‍ അടങ്ങിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതും താരത്തിന് തലവേദനായി. പ്രചരിപ്പിച്ച യുവാവിനെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ സംഭവം താരത്തിന്റെ സ്വകാര്യ ജീവിതത്തെ മാത്രമല്ല സിനിമ ജീവിതത്തെയും താളം തെറ്റിക്കുകയായിരുന്നു.

Trending

To Top
Don`t copy text!