സുരേഷ്ഗോപിക്ക് അവിശ്വാസികളെ ഇല്ലാണ്ടാക്കൽ ആണ് ലക്ഷ്യമെങ്കിൽ അത് ഹിന്ദുക്കളെ ചാരി നടത്തണ്ട!!

കഴിഞ്ഞ ദി വസമാണ് നടൻ സുരേഷ് ഗോപി അവിശ്വാസികളോട് തനിക്ക് സ്‌നേഹമില്ലെന്നും വിശ്വാസികളുടെ അവകാശങ്ങളുടെ നേർക്ക് വരുന്നവരുടെ സർവനാശത്തിന് വേണ്ടി പ്രാർഥിക്കുമെന്നും പറഞ്ഞത്. സോഷ്യൽ മീഡിയിൽ വൈറലായിരുന്നു താരത്തിന്റെ ആ പ്രസംഗം. പിന്നീടത് വിഡിയോകളിലൂടെയും ട്രോളുകളിലുടെയും സൈബർ ഇടങ്ങളിൽ നിറഞ്ഞു നിന്നിരുന്നു. ഇപ്പോഴിതാ സുരേഷ്ഗോപിക്കെതിരെ സംസാരിക്കുകയാണ് സോഷ്്യൽ മീഡിയ ആക്റ്റിവിന്‌സ്റ്റായ രശ്മി ആർ നായർ.

”സെമറ്റിക് മതങ്ങളെ പോലെ അവിശ്വാസികളെ തച്ചു കൊല്ലാനോ ആട്ടി ഓടിക്കാനോ ഹിന്ദു മതത്തിലോ സനാതന ധർമത്തിലോ എവിടെയും പറയുന്നില്ല അങ്ങനെ ഒരു ചരിത്രവും ഹിന്ദു മതത്തിനില്ല . എല്ലാ സംസ്‌കാരങ്ങളെയും മതങ്ങളെയും അവിശ്വാസികളെയും ഒക്കെ സഹിഷ്ണുതയോടെ ഉൾക്കൊള്ളുന്നതാണ് ഹിന്ദു മതം . സുരേഷ്ഗോപിക്ക് അവിശ്വാസികളെ ഇല്ലാണ്ടാക്കൽ ആണ് ലക്ഷ്യമെങ്കിൽ അത് ഹിന്ദുക്കളെ ചാരി നടത്തണ്ട” എന്നാണ് രശ്മി ആർ നായർ തന്‌റെ ഫെയ്‌സ് ബുക്കിൽ കുറിച്ചത്.

നടൻ സുരേഷ് ഗോപി ശിവരാത്രി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് സംസാരിക്കുമ്പോഴായിരുന്നു ഇത്തരത്തിലൊരു പ്രസ്ഥാവന നടത്തിയത്. അതേ സമയം തന്റെ പ്രസംഗമെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത് എഡിറ്റ് ചെയ്ത വിഡിയോ ആണെന്നു സുരേഷ് ഗോപി പറഞ്ഞു. നിരീശ്വര വാദികളോട് അനാദരവില്ലെന്നും ശബരിമലയിലെ ശല്യക്കാരെയും തന്റെ മതത്തിന് എതിരെ നിൽക്കുന്ന രാഷ്ട്രീയ പാർട്ടികളെയും ഉദ്ദേശിച്ചാണ് താൻ പ്രസംഗത്തിൽ സംസാരിച്ചതെന്നും സുരേഷ് ഗോപി വ്യക്തമാക്കിയിരുന്നു.

Previous article‘കാന്താര 2’ വിൽ തമിഴകത്തെ ഈ സൂപ്പർസ്റ്റാറും, സൂപ്പർ എന്ന് ആരാധകർ 
Next articleനടി സുബി സുരേഷ് അന്തരിച്ചു