ഋഷബ് ഷെട്ടിയുടെ കാന്താര ഓസ്‌കാറിലേക്ക്; സന്തോഷം പങ്കുവെച്ച് ഹോംബാലെ ഫിലിംസ്

നൂറ് ദിവസം പിന്നിട്ടിതിന് പിന്നലെ മറ്റൊരു സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് ഋഷബ് ഷെട്ടിയുടെ കാന്താര. 2002ലോ ബോക്സ് ഓഫീസ് തരംഗമായിരുന്നു ‘കാന്താരയ്ക്ക്  2 ഓസ്‌കാർ നോമിനേഷൻ ലഭിച്ചു എന്നറിയിക്കുകയാണ് നിർമ്മാതക്കളായ ഹോംബാലെ ഫിലിംസ്. തങ്ങളുടെ…

നൂറ് ദിവസം പിന്നിട്ടിതിന് പിന്നലെ മറ്റൊരു സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് ഋഷബ് ഷെട്ടിയുടെ കാന്താര. 2002ലോ ബോക്സ് ഓഫീസ് തരംഗമായിരുന്നു ‘കാന്താരയ്ക്ക്  2 ഓസ്‌കാർ നോമിനേഷൻ ലഭിച്ചു എന്നറിയിക്കുകയാണ് നിർമ്മാതക്കളായ ഹോംബാലെ ഫിലിംസ്. തങ്ങളുടെ ടിറ്റ്വർ പേജിലൂടെയാണ് ഹോംബാലെ ഫിലിംസ് സന്തേഷം പങ്കുവെച്ചത്.

‘കാന്താര’യ്ക്ക് 2 ഓസ്‌കാർ യോഗ്യതകൾ ലഭിച്ചുവെന്നതിൽ ഞങ്ങൾ സന്തോഷിക്കുന്നു! ഞങ്ങളെ പിന്തുണച്ച എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി. നിങ്ങളുടെ എല്ലാ പിന്തുണയോടെയും മുന്നോട്ടുള്ള ഈ യാത്ര പങ്കിടാൻ ഞങ്ങൾ പ്രതീക്ഷിക്കുന്നു. എന്നാണ് ഹോംബാലെ ഫിലിംസ് ടിറ്റ്വ് ചെയ്തിരിക്കുന്നത്. മികച്ച സിനിമയ്ക്കും നടനുമുള്ള നോമിനേഷനാണ് ലഭിച്ചിരിക്കുന്നത് എന്നാണ് അറിയാൻ കഴിയുന്നത്.

ഒടിടി പ്ലാറ്റ്‌ഫോമായ ആമസോൺ പ്രൈം വീഡിയോയിൽ എത്തിയതിന് ശേഷവും സിനിമ തിയേറ്ററുകളിൽ പ്രദർശനം തുടർന്നിരുന്നു. സിനിമ 100 ദിവസം തികയ്ക്കുന്നു എന്ന് ഹോംബാലെ ഫിലിംസ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. റിഷഭ് ഷെട്ടി രചനയും സംവിധാനവും നിർവഹിച്ച ചിത്രമാണ് കാന്താര. സിനിമയിൽ നായകനായി എത്തിയതും റിഷഭ് ഷെട്ടി തന്നെയാണ്. സാൻഡൽവുഡിനെ ഇന്ത്യൻ സിനിമയുടെ നിറുകയ്യിൽ എത്തിച്ച ചിത്രമായിരുന്നു കാന്താര.