പ്രശാന്ത് നീൽ ചിത്രത്തിൽ പ്രഭാസും പൃഥ്വിരാജും ഒന്നിക്കുന്നു; ‘സലാറി’ൽ വർദ്ധരാജ മാന്നാർ ആയി പൃഥ്വി

തെന്നിന്ത്യയിലെ പ്രശസ്ത സംവിധായകൻ പ്രശാന്ത് നീൽ രചനയും സംവിധാനവും നിർവ്വഹിക്കുന്ന പുതിയ ചിത്രമായ സലാറിൽ പ്രഭാസും പൃഥ്വിരാജും ഒന്നിക്കുന്നു. പ്രഭാസ് ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയിൽ പൃഥ്വിരാജിന്റെ ഫസ്റ്റ് ലുക്ക്് പോസ്റ്റർ പുറത്തുവിട്ടു.വർദ്ധരാജ മാന്നാർ…

തെന്നിന്ത്യയിലെ പ്രശസ്ത സംവിധായകൻ പ്രശാന്ത് നീൽ രചനയും സംവിധാനവും നിർവ്വഹിക്കുന്ന പുതിയ ചിത്രമായ സലാറിൽ പ്രഭാസും പൃഥ്വിരാജും ഒന്നിക്കുന്നു. പ്രഭാസ് ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയിൽ പൃഥ്വിരാജിന്റെ ഫസ്റ്റ് ലുക്ക്് പോസ്റ്റർ പുറത്തുവിട്ടു.വർദ്ധരാജ മാന്നാർ ആയിട്ടാണ് പൃഥ്വി എത്തുന്നത്.

പൃഥ്വിരാജിന്റെ പിറന്നാൾ ദിനത്തിലാണ് അണിയറപ്രവർത്തകർ പൃഥ്വിരാജിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്.ഹോംബാലെ ഫിലിംസിന് കീഴിൽ സലാർ നിർമ്മിക്കുന്നത് വിജയ് കിരഗന്ദൂർ ആണ്. തെലുങ്ക് ആക്ഷൻ ത്രില്ലർ ചിത്രമായാണ് സലാർ ഒരുങ്ങുന്നത്. ശ്രുതി ഹാസൻ, ജഗപതി ബാബു എന്നിവരും സിനിമയിൽ പ്രധാനവേഷത്തിൽ എത്തുന്നുണ്ട്.

രവി ബസ്രൂർ സംഗീതം രചിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഭുവൻ ഗൗഡയാണ് നിർവഹിക്കുന്നത്.തെലുങ്ക്,കന്നട, എന്നീ ഭാഷകളിലാണ് ചിത്രം ഷൂട്ട് ചെയ്യുന്നത്. അതോടൊപ്പം മലയാളം, തമിഴ്,ഹിന്ദി എന്നീ ഭാഷകളിലേക്ക് സലാർ ഡബ്ബ് ചെയ്യുകയും ചെയ്യും. പ്രശാന്ത് നീൽ കെജിഎഫ്, കെജിഎഫ് 2 എന്നീ ചിത്രങ്ങൾക്ക് ശേഷം സംവിധാനം ചെയ്യുന്ന ചിത്രമാണ് സലാർ. സലാറിന്റെ ചിത്രീകരണം 2022 തുടക്കത്തിൽ ആരംഭിച്ചിരുന്നു.ചിത്രം 2023 സെപ്റ്റംബർ 28 ന് തിയറ്ററുകളിൽ റിലീസ് ചെയ്യും.