വിജയ് ദേവരകൊണ്ടയുടെ ആരാധകരോട് ക്ഷമ ചോദിച്ച് സമാന്ത റൂത്ത് പ്രഭു!!!

വിജയ് ദേവരകൊണ്ടരയും സമാന്തയും ഒന്നിക്കുന്ന സിനിമയായിരുന്നു ‘ഖുഷി’. പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രം ഉപേക്ഷിച്ചു എന്ന വാർത്തകൾ തെറ്റാണെന്നും വൈകാതെ ചിത്രീകരണം തുടങ്ങുമെന്നും അടുത്തിടെ സംവിധായകൻ ശിവ നിർവാണ അറിയിച്ചിരുന്നു. എന്നാൽ ചിത്രത്തിൽ നായികയായി എത്തുന്ന…

വിജയ് ദേവരകൊണ്ടരയും സമാന്തയും ഒന്നിക്കുന്ന സിനിമയായിരുന്നു ‘ഖുഷി’. പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രം ഉപേക്ഷിച്ചു എന്ന വാർത്തകൾ തെറ്റാണെന്നും വൈകാതെ ചിത്രീകരണം തുടങ്ങുമെന്നും അടുത്തിടെ സംവിധായകൻ ശിവ നിർവാണ അറിയിച്ചിരുന്നു. എന്നാൽ ചിത്രത്തിൽ നായികയായി എത്തുന്ന സമാന്ത ആരാധകരോട് ക്ഷമ ചോദിച്ച് രംഗത്തെത്തിയിരിക്കുകയാണ്.

‘ഖുഷിയുടെ ചിത്രീകരണം പെട്ടെന്ന് തുടങ്ങുമെന്നും വിജയ് ദേവരകൊണ്ടയുടെ ആരാധകരോട് ക്ഷമ ചോദിക്കുന്നുവെന്നുമായിരുന്നു സിനിമയെക്കുറിച്ച് അന്വേഷിച്ച ആരാധകന് ട്വിറ്ററിൽ സമാന്ത നൽകിയ മറുപടി . അതേ സമയം പൂർണ ആരോഗ്യത്തോടെയും നിറഞ്ഞ ചിരിയോടെയും സമാന്ത സെറ്റിൽ തിരിച്ചെത്തുന്നത് കാത്തിരിക്കുകയാണ് തങ്ങളെന്നും വിജയ് ദേവരകൊണ്ട സമാന്തയുടെ ട്വീറ്റിന് മറുപടിയായി കുറിച്ചു.

ഖുഷി കഴിഞ്ഞ വർഷം ചിത്രീകരണം തുടങ്ങേണ്ട സിനിമയായിരുന്നു. എന്നാൽ സമാന്തയുടെ അസുഖത്തെ തുടർന്നാണ് സിനിമയുടെ ചിത്രീകരണം മാറ്റിവെച്ചത്. സിനിമയിൽ മലയാളി താരം ജയറാമും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. കൂടാതെ സച്ചിൻ ഖെഡേക്കർ, മുരളി ശർമ, വെണ്ണെല കിഷോർ, രാഹുൽ രാമകൃഷ്ണ, ശ്രീകാന്ത് അയ്യങ്കാർ തുടങ്ങിയവരാണ് സിനിമയിലെ മറ്റ് താരങ്ങൾ.ചിത്രത്തിന്റെ സംഗീത സംവിധാനം മലയാളിയായ ഹിഷാം അബ്ദുൽ വഹാബാണ് നിർവഹിക്കുന്നത്. ഹിഷാം അബ്ദുൾ വഹാബ് ആദ്യമായി സംഗീത സംവിധാനം നിർവഹിക്കുന്ന തെലുങ്ക് ചിത്രമാണ് ഖുഷി.