ആർആർആറിന്റെ രണ്ടാം ഭാഗം രാജമൗലി പറയുന്നു!!

എസ്.എസ് രാജമൗലി സംവിധാനം ചെയ്ത് ആർആർആർ 14 വർഷങ്ങൾക്ക് ശേഷം ഇന്ത്യയിലേക്ക് വീണ്ടും ഓസ്‌കർ തിളക്കമെത്തിച്ച ചിത്രമാണ്. 2022 ൽ പുറത്തിറങ്ങിയ ആർആർആർ എന്ന ചിത്രത്തിലെ നാട്ടു നാട്ടു എന്ന ഗാനത്തിനാണ് ഓസ്‌കർ പുരസ്‌കാരം…

എസ്.എസ് രാജമൗലി സംവിധാനം ചെയ്ത് ആർആർആർ 14 വർഷങ്ങൾക്ക് ശേഷം ഇന്ത്യയിലേക്ക് വീണ്ടും ഓസ്‌കർ തിളക്കമെത്തിച്ച ചിത്രമാണ്. 2022 ൽ പുറത്തിറങ്ങിയ ആർആർആർ എന്ന ചിത്രത്തിലെ നാട്ടു നാട്ടു എന്ന ഗാനത്തിനാണ് ഓസ്‌കർ പുരസ്‌കാരം ലഭിച്ചത്. മികച്ച ഒറിജിനൽ ഗാനമായാണ് നാട്ടു നാട്ടു തെരഞ്ഞെടുത്തത്. അംഗീകാരത്തിന് പിന്നാലെ ആർആർആറിന്റെ രണ്ടാം ഭാഗത്തെ കുറിച്ചുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമാവുകയാണ്.


സിനിമയ്ക്ക് രണ്ടാം ഭാഗമുണ്ടാകുമെന്ന് നേരത്തെ തെന്നെ സംവിധായകൻ രാജമൗലി വളിപ്പെടുത്തിയിരുന്നു. പുരസ്‌കാരത്തിന് പിന്നാലെ ആർആർആർ 2ന്റെ രണ്ടാം ഭാഗത്തിന്റെ സ്‌ക്രിപ്റ്റിങ് ജോലികൾ വേഗത്തിലാക്കിയതായി അറിയിച്ചിരിക്കുകയാണ് എസ്എ സ് രാജമൗലി അവാർഡ് ലഭിച്ച ശേഷം നടത്തിയ അഭിമുഖത്തിലായിരുന്നു സംവിധായകന്റെ ഈ വെളിപ്പെടുത്തൽ.

രാജമൗലിയുടെ പിതാവ് വിജയേന്ദ്ര പ്രസാദ് തന്നെയാണ് സിനിമയുടെ രണ്ടാം ഭാഗത്തിനും തിരക്കഥയൊരുക്കുന്നത്.രുധിരം, രൗദ്രം, രണം എന്ന ആർആർആർ 450 കോടിയിൽ ഒരുങ്ങിയ ചിത്രാണ്.രാം ചരണും എൻ.ടി.ആറുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. 1920കളിലെ സ്വാതന്ത്രൃ സമരസേനാനികളായ അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീവരുടെ കഥയാണ് ആർആർആർ പറയുന്നത്.