Malayalam Article

ചരിത്രത്തിൽ ആദ്യമായി ഒരു ഏഴു വയസ്സുകാരന്റെ കവിത പത്രത്തിൽ സ്ഥാനം പിടിച്ചു !! താരമായി കവിതകളുടെ ഈ രാജകുമാരൻ

ലോകചരിത്രത്തില്‍ ആദ്യമായാണ് ഒരു 7വയസ്സുകാരന്‍െറ കവിത പത്രത്താളില്‍ ഇടംപിടിച്ചത്. തന്നെയുമല്ല, സാഹിത്യ ഇതിഹാസങ്ങളില്‍ പലരും ആ കവിത വായിച്ച് അഭിപ്രായം പറഞ്ഞതിങ്ങനെയാണ്… “ചരിത്രസംഭവം” എന്ന്. പ്രകൃതിയെക്കുറിച്ചു വര്‍ണ്ണിക്കുന്ന കവിതകളുടെ കൊച്ചുരാജകുമാരന്‍ ഇന്ത്യാക്കാരനാണ്,കേരളീയനാണ് എന്നതോര്‍ത്ത് നമുക്ക് അഭിമാനിക്കാം. സദാശിവ് എന്ന ഈ ഒന്നാം ക്ലാസ്സ് വിദ്യാര്‍ത്ഥി ലോക്ഡൗണ്‍ കാലത്ത് 43കവിതകളാണ് എഴുതിക്കൂട്ടി കവിതാസമാഹാരം പ്രസിദ്ധീകരിക്കാന്‍ കാത്തിരിക്കുന്നത്.

5വയസ്സുമുതല്‍ പക്ഷികളെ കണ്ടാല്‍, കാറ്റും മഴയും കണ്ടാല്‍, പുഴ കണ്ടാല്‍,സൂര്യോദയം കണ്ടാല്‍, നക്ഷത്രങ്ങളെയും ചന്ദ്രക്കലയും കണ്ടാല്‍ നാലുവരി കവിത പറയുന്ന സദാശിവ് നെ അമ്മയോ അച്ഛനോ പ്രോത്സാഹിപ്പിക്കാന്‍ ശ്രമിച്ചില്ല. മകന്‍ പഠിച്ചാല്‍ മതീ,കവി ആകേണ്ട എന്നു തീരുമാനിച്ച ഹൈപ്രൊഫഷണല്‍സ് ആയ ആ മാതാപിതാക്കള്‍ മകനെ കവിതയുടെ വഴിയിലൂടെ നയിക്കാതെ തിരിച്ചുവിടാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. പക്ഷേ ഒരു സിനിമയ്കായി ബാലതാരത്തെ തേടിവന്ന പുതുമുഖ സംവിധായകനും, സുഹൃത്തായ പ്രൊഡ്യൂസറും സദാശിവ് കവിത എഴുതുമെന്നറിഞ്ഞപ്പോള്‍ സിനിമയ്കുവേണ്ടി പാട്ടെഴുതാമോ എന്ന് ചോദിച്ചത് തികച്ചും യാദൃശ്ചികം. സിനിമയ്കുവേണ്ടി സദാശിവ് എഴുതികൊടുത്ത പാട്ട് കവിതയായിപ്പോയെന്നുമാത്രം. സിനിമാക്കാര്‍ ആ പാട്ട് സാഹചര്യത്തിനനുസരിച്ചല്ല എഴുതിയിരിക്കുന്നതെന്ന് അറിയിച്ചു.

സദാശിവ് ന്‍െറ അമ്മ അതെടുത്ത് പത്രങ്ങള്‍ക്ക് അയച്ചു. മൂന്നാമത്തെ ആഴ്ച പത്രത്തില്‍ ആ കവിത പ്രസിദ്ധീകരിച്ചുവന്നപ്പോള്‍ ചരിത്രസംഭവമായിത്തീര്‍ന്നു. കവിതാസമാഹാരം പ്രസിദ്ധീകരിയ്കുവാന്‍ കാത്തിരിക്കുകയാണ് ഇപ്പോള്‍ കവിതകളുടെ കുഞ്ഞുകൂട്ടുകാരന്‍. കവിതയില്‍ പ്രകൃതിയാണ് വിഷയങ്ങള്‍. പൂക്കളും, ആകാശവും അങ്ങനെ കണ്ണില്‍ കാണുന്നതൊക്കെയും സദാശിവ് ന് കവിതയാണ്. സ്വന്തം കവിതകളുടെ ഒരു യൂടൂബ് ചാനല്‍ തുടങ്ങാനും ഒരു ആല്‍ബം ചെയ്യാനും ഏറെനാളായി മാതാപിതാക്കളോട് പറയുന്നു അവര്‍ അത് കാര്യമായിട്ടെടുത്തിട്ടില്ലെന്ന് സദാശിവ് ന് പരിഭവം പറയാനുമുണ്ട്.

തൃപ്പൂണിത്തുറ ചോയ്സ് സ്കൂളില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായ സദാശിവ് അടുത്ത അദ്ധ്യായനം മുതല്‍ രണ്ടാംക്ലാസ്സിലെത്തുമെന്നും കൊറോണ കാരണം കൂട്ടുകാരെയും , ടീച്ചേഴ്സിനേയും കാണാന്‍ പറ്റുന്നില്ലെന്നും പറഞ്ഞു. സ്പേസ് സയന്‍െറിസ്റ്റ് ആകാന്‍ ആഗ്രഹമെങ്കിലും, പഠിച്ച് അമ്മയുടെ ആഗ്രഹംപോലെ ഐ എ എസ്സ് എടുത്ത് പാവപ്പെട്ട മനുഷ്യര്‍ക്ക് തണലായി നില്കണമെന്നാണ് സദാശിവ് ന്‍െറ തീരുമാനം. ദൈവം അതിനുള്ള അവസരം ഈ കൊച്ചുകവിയ്ക് കൊടുക്കട്ടെ. APJഅബ്ദുള്‍കലാം, ഷാജഹാന്‍ ചക്രവര്‍ത്തി, ഡൊണാള്‍ഡ് ട്രംപ്, നരേന്ദ്രമോദി, കേരളമുഖ്യമന്ത്രി പിണറായി വിജയന്‍, ഉമ്മന്‍ചാണ്ടി, മോഹന്‍ലാല്‍, എംകെ സാനു, ദുല്‍ക്കര്‍ സല്‍മാന്‍,പ്രഥ്വിരാജ് ഇവരോടാണ് ആരാധന.

ടീച്ചേഴ്സായ ഇന്ദുമിസ്സും,ഡോട്ടിമിസ്സും , കൂട്ടുകാരന്‍ നിവാന്‍ പാണ്ഡ്യയും സദാശിവ് നെ ഏറെ സ്വാധീനിച്ചവരാണ്. പാട്ട്, ഗിത്താര്‍, ഫോട്ടോഗ്രഫി എന്നിവയും സദാശിവ് ന്‍െറ ഇഷ്ടവിഷയങ്ങളാണ്. മറ്റൊരുകാര്യമുണ്ട് സദാശിവ് കവിതകള്‍ ഇംഗ്ലീഷിലോ മലയാളത്തിലോ പറയും…എഴുതുന്നത് ട്യൂഷന്‍ ടീച്ചറോ അമ്മയോ ആണ്. പലപ്പോഴും നാല് ,അഞ്ച് വരികള്‍ പറഞ്ഞു നിര്‍ത്തും. പിന്നീടൊരു സമയത്താകും അതിന്‍െറ ബാക്കി കവിത മനസില്‍ വരിക. ഇപ്പോള്‍ മൊബൈലില്‍ റെക്കോര്‍ഡ് ചെയ്തിട്ട് വയ്കുാന്‍ തുടങ്ങീ. അതുകൊണ്ട് വലിയ ഗുണം ഉണ്ട് കവിതകള്‍ മനസില്‍ തോന്നുമ്പോള്‍ പറയുന്നത് നഷ്ടമാവാതെ സൂക്ഷിക്കാന്‍ പറ്റുന്നുണ്ട്. “പഠിക്ക് മോനേ ” എന്ന് ഒരിക്കലും പറയാത്ത അമ്മയാണ് തന്‍െറ അമ്മയെന്നും, അച്ഛനൊപ്പം ക്രിക്കറ്റ് കളിക്കാറുണ്ടന്നും സദാശിവ് പറയുമ്പോള്‍ മുഖത്തുവിരിയുന്നത് ആത്മവിശ്വാസത്തിന്‍െറ നിഷ്കളങ്കമായ തുടിപ്പാണ്. അതെ കവിതകളുടെ ഈ കൊച്ചുരാജകുമാരന്‍ കേരളത്തിന്‍െറ അഭിമാനമാണ്.

Trending

To Top
Don`t copy text!