ഷാജി കൈലാസിന്റെ ഹണ്ടിൽ ഭാവനയും അദിതിയും!!

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് ഹണ്ട്. ചിത്രത്തിൽ ഭാവനയും, അദിതി രവിയുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുക. ഹൊറർ സസ്‌പെൻസ് ചിത്രമായ ഹണ്ടിന്റെ ഷൂട്ടിംഗ് ഡിസംബർ 28 മുതൽ പാലക്കാട് തടങ്ങും. മെഡിക്കൽ ക്യാമ്പസിൻറെ പശ്ചാലത്തിലാണ് സിനിമ ഒരുക്കുന്നത്.

നിഖിൽ ആനന്ദ് തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ രഞ്ജി പണിക്കർ ,അജ്മൽ അമീർ , ചന്തു നാഥ്, ജി.സുരേഷ് കുമാർ, ,രാഹുൽ, മാധവ്,നന്ദു തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ചിന്താമണി കൊലക്കേസ് എന്ന സിനിമ ഇറങ്ങി 16 വർഷങ്ങൾക്ക് ശേഷം ഭാവനയും ഷാജി കൈലാസും വീണ്ടും ഒന്നിച്ചെത്തുന്ന ചിത്രം കൂടിയാണ് ഹണ്ട്. ചിത്രത്തിന്റെ സംഗീത സംവിധായകൻ കൈലാസ് മേനോൻ ആണ് .

പ്രശസ്ത ഛായാഗ്രാഹകൻ അഭിനന്ദൻ രാമാനുജത്തിന്റെ പ്രധാന സഹായിയായിരുന്ന ജാക്‌സൺ ഈ സിനിമയിലൂടെ സ്വതന്ത്ര ഛായാഗ്രാഹകനാകുന്നു. ജയലഷ്മി ഫിലിംസിന്റെ ബാനറിൽ കെ.രാധാകൃഷ്ണനാണ് സിനിമ നിർമിക്കുന്നത്. നിറം, കളിയാട്ടം, മേഘസന്ദേശം , വിന്റർ ,വസന്തമാളിക എന്നീ ചിത്രങ്ങൾക്ക് ശേഷം ജയലഷ്മി ഫിലിംസ് നിർമ്മിക്കുന്ന ചിത്രമാണ് ഹണ്ട്. എഡിറ്റിംഗ്അജാസും കലാസംവിധാനം ബോബനും നിർവഹിക്കുന്നു.

Previous articleതൊഴിലുറപ്പിനു പൊക്കൂടെ എന്ന ചോദിച്ച ആളിന് അസഭ്യരീതിയിൽ മറുപടി നൽകി റിയാസ്!!
Next articleസെൽഫി എടുക്കാൻ വന്ന ജോയ് മാത്യുവിനെ ട്രോളി മമ്മൂട്ടി!!