‘ജീവിതത്തിലെ ഏറ്റവും വലിയ അത്ഭുതം’ മെറ്റേർണിറ്റി ചിത്രങ്ങൾ പങ്കുവെച്ച് ഷംന കാസിം

ഷംന കാസിം യുവതാരങ്ങളിൽ മികച്ച നടിയും നർത്തകിയുമാണ്. അടുത്തിടെയാണ് താരം വിവാഹിതയായത്. മാസങ്ങൾക്കിപ്പുറം താൻ അമ്മയാകാൻ പോകുന്നുവെന്ന സന്തോഷ വാർത്ത ഷംന കാസിം തന്നെയാണ് സാമൂഹ്യ മാധ്യമത്തിലൂടെ ആരാധകരുമായി പങ്കുവെച്ചത്. താൻ അമ്മയാവാൻ ഓരുങ്ങുകയാളെന്നും,…

ഷംന കാസിം യുവതാരങ്ങളിൽ മികച്ച നടിയും നർത്തകിയുമാണ്. അടുത്തിടെയാണ് താരം വിവാഹിതയായത്. മാസങ്ങൾക്കിപ്പുറം താൻ അമ്മയാകാൻ പോകുന്നുവെന്ന സന്തോഷ വാർത്ത ഷംന കാസിം തന്നെയാണ് സാമൂഹ്യ മാധ്യമത്തിലൂടെ ആരാധകരുമായി പങ്കുവെച്ചത്. താൻ അമ്മയാവാൻ ഓരുങ്ങുകയാളെന്നും, അതിവ സന്തോഷവതിയാമെന്നുമായിരുന്ന താരം അന്ന് പറഞ്ഞിരുന്നത്.

ഇപ്പോഴിതാ തന്‌റെ ഏറ്റവും പുതിയ മെറ്റേർണിറ്റി ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് താരം. ”നിങ്ങളുടെ ഉള്ളിൽ ജീവൻ വളരുക എന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ അത്ഭുതം” എന്നാണ് ചിത്രങ്ങൾക്ക് ഷംന കാസിം നൽകിയിരിക്കുന്ന ക്യാപ്ഷൻ. ലൈറ്റ് പിങ്ക് ഓറഞ്ച് ഷയ്ഡിലുള്ള
ഫ്രോക്കാണ് താരം ധരിച്ചിരിക്കുന്നത്. കയ്യിൽ വളകൾക്ക് പകരം മെഹന്തിയാണ് ഇട്ടിരിക്കുന്നത്. അതി മനോഹരമായിരിക്കുന്നു എന്നാണ് ചിത്രങ്ങൾക്ക് ലഭിച്ച കമന്റുകൾ.

ഇക്കകഴിഞ്ഞ ഒക്ടോബറിലായിരുന്നു ഷംനയുടെ വിവാഹം. ജെബിഎസ് ഗ്രൂപ്പ് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമായ ഷാനിദ് ആസിഫ് അലിയാണ് ഷംനയുടെ ഭർത്താവ്.ഷംനയുടെ വിവാഹം ദുബായിൽ വച്ചായിരുന്നു നടന്നത്‌റിയാലിറ്റി ഷോയിലൂടെയാണ് ശ്രദ്ധേയ ഷംന 2004ൽ റിലീസ് ചെയ്ത ‘മഞ്ഞു പോലൊരു പെൺകുട്ടി’ എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്