വെള്ളേപ്പവുമായി നൂറിൻ എത്തുന്നു, ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു

ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധേയരായി മാറിയ അക്ഷയ് രാധാകൃഷ്ണൻ, നൂറിൻ ഷെരീഫ് എന്നിവർ നായികാ-നായകന്മാരാക്കി എത്തുന്ന വെള്ളേപ്പത്തിന്റെ ചിത്രീകരണം ആരംഭിച്ചു. നവാഗതനായ പ്രവീണ് രാജ് പൂക്കാടൻ സംവിധാനം ചെയ്യുന്ന ചിത്രം തൃശൂരിലെ വെള്ളേപ്പങ്ങാടിയുടെ പശ്ചാത്തലത്തിലത്തിലാണ്…

velleppam-movie

ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധേയരായി മാറിയ അക്ഷയ് രാധാകൃഷ്ണൻ, നൂറിൻ ഷെരീഫ് എന്നിവർ നായികാ-നായകന്മാരാക്കി എത്തുന്ന വെള്ളേപ്പത്തിന്റെ ചിത്രീകരണം ആരംഭിച്ചു. നവാഗതനായ പ്രവീണ് രാജ് പൂക്കാടൻ സംവിധാനം ചെയ്യുന്ന ചിത്രം തൃശൂരിലെ വെള്ളേപ്പങ്ങാടിയുടെ പശ്ചാത്തലത്തിലത്തിലാണ് കഥ പറയുന്നത്. ഭക്ഷണം വിഷയമാക്കി ഏതാനും സിനിമകള്‍ മലയാളത്തിലെത്തിയിട്ടുണ്ട്. സാള്‍ട്ട് ആൻഡ് പെപ്പര്‍, കല്ല്യാണരാമൻ, ഉസ്താദ് ഹോട്ടല്‍, തീറ്ററപ്പായി, പട്ടാഭിരാമൻ, കമ്മത്ത് ആൻഡ് കമ്മത്ത് തുടങ്ങിയവ ഈ കൂട്ടത്തിൽ പെടുന്നവയാണ്. അവയുടെ ഇടയിലേക്ക് ഇതാ വീണ്ടും ഒരു

velleppam-movie

ഭക്ഷണകഥയെത്തുന്നു. നൂറിൻ നായികയായി എത്തുന്ന അടുത്ത ചിത്രമാണ് വെള്ളേപ്പം, ഒമറിന്റെ അടാർ ലവ് നു ശേഷം നൂറിന് വീണ്ടും മിനിസ്ക്രീനിലേക്ക് എത്തുകയാണ് നൂറിൻ, അക്ഷയ് രാധാകൃഷ്ണൻ, നൂറിന് ഷെരീഫ് എന്നിവരെ കൂടാതെ ചിത്രത്തിൽ ഷൈൻ ടോം ചാക്കോ, ശ്രീജിത് രവി തുടങ്ങിയവരും ചിത്രത്തിൽ സുപ്രധാന വേഷങ്ങളിൽ എത്തുന്നു. പതിനെട്ടാം പടി, ജൂൺ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഫഹീം തണ്ണീർമത്തൻ ദിനങ്ങളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ വൈശാഖ് തുടങ്ങിയവരും ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

velleppam-movie

ടീനേജിന്റെ കഥ പറഞ്ഞ സിനിമ ആയിരുന്നു അടാർ ലവ്, മനോഹരമായ അഭിനയ മുഹൂർത്തം പെട്ടെന്നു തന്നെ ജന ഹൃദയങ്ങളിൽ എത്താൻ നൂറിന് കഴിഞ്ഞു, നൂറിന് അഭിനയിക്കുന്ന വെള്ളേപ്പവും വളരെ ആകാംക്ഷയോടെയാണ് ആരാധകർ നോക്കി കാണുന്നത്, ഇപ്പോൾ ഉള്ള താര നിരയിൽ ആരാധകർ ഏറെ ഉള്ള ഒരു നായികയാണ് നൂറിന്, ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ പ്രേക്ഷകരുടെ പ്രത്യേകിച്ച് യുവാക്കളുടെ മനസ്സിൽ സ്ഥാനം പിടിക്കാൻ നൂറിന് കഴിഞ്ഞു, തനിക്ക് കിട്ടുന്ന ഒഴിവ് സമയങ്ങൾ ചാരിറ്റി പ്രവർത്തനം നടത്താനും നൂറിന് മാറ്റി വെക്കുന്നു, തനറെ പിറന്നാൾ അഭയകേന്ദ്രത്തിലെ അഭയാര്ഥികള്ക്കൊപ്പം നൂറിന് ആഘോഷിച്ച വാർത്ത വളരെ വൈറൽ ആയിരുന്നു, വശ്യമായ സൗന്ദര്യത്തിനു പുറമെ മനോഹരമായ ചിരിയാണ് എല്ലാവരും നൂറിനിൽ ഇഷ്ടപ്പെടുന്നത്.

velleppam-movie

2017 മിസ് കേരള ഫിട്നെസ്സ്സിൽ നൂറിന് കിരീടം കൂടിയിരുന്നു. പിന്നീട് മോഡലിംഗ് സിനിമ ജീവിതം എന്നിവയുമായി നൂറിന് മുന്നോട്ട് പോയി, ചങ്ക്‌സ് എന്ന മലയാളം സിനിമയിൽ കൂടിയാണ് നൂറിന് സിനിമ ജീവിതത്തിലേക്ക് കൽ വെക്കുന്നത്, മലയാളത്തിന് പുറമെ തെലുങ്കിലും നൂറിന് താനെ കാഴ്ച വെക്കുന്നുണ്ട്, വരാഞ്ഞിരിക്കുന്ന ഉണ്ണി മുകുന്ദൻ നായകനാകുന്ന ചോക്ലേറ്റ് റിട്ടോൾഡ് എന്ന സിനിമയിൽ പ്രധാന കഥാപാത്രമായി നൂറിന് അഭിനയിക്കുന്നുണ്ട് ജൂലൈയിൽ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും.