ഇക്കാ.. ത്രൂഔട്ട് നെഗറ്റീവായ ഒരു റോള്‍ ചെയ്യുമോ..? പുഴു വന്ന വഴിയെ കുറിച്ച് തിരക്കഥാകൃത്ത്..!

ഭീഷ്മ പര്‍വ്വം, സിബിഐ ദ ബ്രെയിന്‍ എന്നീ സിനമകള്‍ക്ക് ശേഷം മറ്റൊരു മമ്മൂട്ടി ചിത്രം കൂടി ആരാധകര്‍ക്കിടയിലേക്ക് എത്താന്‍ പോവുകയാണ്. മറ്റ് സിനിമകളില്‍ നിന്ന് ഈ ചിത്രത്തെ വ്യത്യസ്തമാക്കുന്ന ഒരു ഘടകം എന്നത് മമ്മൂക്ക…

ഭീഷ്മ പര്‍വ്വം, സിബിഐ ദ ബ്രെയിന്‍ എന്നീ സിനമകള്‍ക്ക് ശേഷം മറ്റൊരു മമ്മൂട്ടി ചിത്രം കൂടി ആരാധകര്‍ക്കിടയിലേക്ക് എത്താന്‍ പോവുകയാണ്. മറ്റ് സിനിമകളില്‍ നിന്ന് ഈ ചിത്രത്തെ വ്യത്യസ്തമാക്കുന്ന ഒരു ഘടകം എന്നത് മമ്മൂക്ക ഈ സിനിമയില്‍ എത്തുന്നത് ഒരു നെഗറ്റീവ് ഷെയ്ഡ് കഥാപാത്രവുമായാണ് എന്നതാണ്. ആരാധകരും മമ്മൂക്കയുടെ ഈ കഥാപാത്രം കാണാന്‍ കട്ട വെയ്റ്റിംഗ് ആണ്. മമ്മൂട്ടിയുടെ നായികയായി എത്തുന്നത് പാര്‍വ്വതി തിരുവോത്താണ്. ചിത്രത്തില്‍ മമ്മൂട്ടിയുടെ ലുക്കും ചിത്രത്തിന്റേതായി കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ട്രെയിലറും വളരെ അധികം ശ്രദ്ധ നേടിയിരുന്നു.

ഇപ്പോഴിതാ നെഗറ്റീവ് റോളിനെ കുറിച്ച് മമ്മൂക്കയോട് പറഞ്ഞതിനെ കുറിച്ചും പുഴു എന്ന സിനിമ വന്ന വഴിയെ കുറിച്ചും തിരക്കഥാകൃത്ത് ഹര്‍ഷാദിന്റെ കുറിപ്പാണ് ഇപ്പോള്‍ വൈറലാകുന്നത്. ‘ഉണ്ട’യുടെ ഷൂട്ടിംഗ് തീരാറാവുന്ന ദിവസമാണ് മമ്മൂക്കയോട് ഈ കഥയെ കുറിച്ച് പറയുന്നത് എന്നാണ് അദ്ദേഹം പറയുന്നത്. ഒരു ഉച്ചനേരം, അദ്ദേഹത്തോടൊപ്പം ഭക്ഷണം കഴിച്ച് കഴിഞ്ഞ നേരത്ത് ഞാനൊരു യമണ്ടന്‍ ചോദ്യം ചോദിച്ചു. ഇക്കാ, ത്രൂഔട്ട് നെഗറ്റീവായ ഒരു റോള്‍ ചെയ്യുമോ..? കുറച്ചുനേരം എന്റെ മുഖത്തേക്കു തന്നെ നോക്കി നിന്നശേഷം മമ്മൂക്ക അദ്ദേഹത്തോട് ചോദിച്ചത് ഇതായിരുന്നു… നെഗറ്റീവ് എന്നു പറയുമ്പോള്‍ അയാള്‍ക്കൊരു ന്യായമുണ്ടാവില്ലേ..? അതിനുത്തരമായി ഹര്‍ഷദ് അതിനുള്ള ഉത്തരം, തിരക്കഥയിലൂടെ വിശദമാക്കാന്‍ പറ്റുമിക്കാ..

എന്നും മുഴുവന്‍ സിനിമയും ഈ നെഗറ്റീവ് കഥാപാത്രത്തിന്റെ പെസ്‌പെക്റ്റീവിലായിരിക്കുമെന്നും പറഞ്ഞത്രെ. ഓഹോ… ! അപ്പോ അത്യാവശ്യം പെര്‍ഫോമന്‍സിന് സ്‌കോപ്പുള്ളതായിരിക്കും അല്ലേ..? എന്നായിരുന്നു മമ്മൂക്ക പറഞ്ഞത്. ആ കഥാപാത്രത്തിന്റെ നിറഞ്ഞാട്ടമായിരിക്കും സിനിമ എന്ന് കൂടി പറഞ്ഞതോടെ ‘എന്നാല്‍ ചെയ്യാം, എഴുതിക്കോളൂ.. എന്ന് മമ്മൂക്ക തന്നോട് പറഞ്ഞെന്നും തിരക്കഥാകൃത്ത് പറയുന്നു.

അതേസമയം, മറ്റൊരു വലിയ ക്യാന്‍വാസിലുള്ള റോഡ് മൂവിയെ കുറിച്ചും അദ്ദേഹം പറയുന്നുണ്ട്, മമ്മൂക്കയുടെ വീട്ടില്‍ രണ്ട് ദിവസം അടുപ്പിച്ചിരുന്ന് തിരക്കഥാ വായനയും ചര്‍ച്ചയും നടത്തിയതോടെ പുഴുവിന് ജീവന്‍ വെച്ചു. പുഴു ചലിക്കാന്‍ തുടങ്ങി. പുഴു ഇഴഞ്ഞിഴഞ്ഞ് ഈ മാസം 13 മുതല്‍ നിങ്ങളുടെ വിരല്‍തുമ്പിലെത്തുകയാണ് എന്നും അദ്ദേഹം കുറിച്ചു, സോണി ലിവിലൂടെയാണ് മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രം പുഴു എത്തുന്നത്.