തിരക്കേറിയ വർഷത്തിൽ നിന്നു കൊട്ട മധു ഒടുവിൽ ഇടവേള എടുക്കുന്നുവെന്ന് സുപ്രിയ മോനോൻ

നടൻ പൃഥ്വിരാജും ഭാര്യ സുപ്രിയ മേനോനും മലയാളത്തിന്റെ പ്രിയദമ്പതികളാണ്. പൃഥ്വിരാജ് നടൻ എന്ന നിലയിലും സുപ്രിയ മേനോൻ നിർമാതാവെന്ന നിലയിൽ സജീവസാന്നിധ്യമാണ്. ഇവരുടെ പുത്തൻ വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ സോഷ്യൽ മീഡിയയിൽ എന്നും വൈറലാവലുണ്ട്. ഇപ്പോഴിതാ, പൃഥ്വിരാജിനൊപ്പമുള്ള പുതിയ ചിത്രം പങ്കുവയ്ക്കുകയാണ് സുപ്രിയ മേനോൻ.

 

ഇരുവരുടെയും അവധിക്കാല യാത്രാ ചിത്രമാണ് സുപ്രിയ മേനോൻ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രത്തിന് നൽകിയ ക്യാപ്ഷനാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ‘കൊട്ട മധു തന്റെ തിരക്കേറിയ വർഷത്തിൽ നിന്നും ഒടുവിൽ ഇടവേള എടുക്കുന്നു’ എന്നാണ് ചിത്രത്തിനൊപ്പം സുപ്രിയ മേനോൻ കുറിച്ചത്.ഇരുവരും തുർക്കിയിലെ ടോപ്കാപി പാലസ് മ്യൂസിയത്തിനു മുന്നിൽ നിന്നുള്ള ചിത്രങ്ങളാണ് സുപ്രിയ പോസ്റ്റ് ചെയ്തിരിക്കുന്നത്.

അതേസമയം, പൃഥ്വിരാജ് നായകനായി എത്തിയ ‘കാപ്പ’ തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്.ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രത്തിൽ കൊട്ട മധുവെന്ന ഗ്യാങ്സ്റ്റർ നേതാവായിട്ടാണ് താരം എത്തുന്നത്.സിനിമയിൽ നായികയായി എത്തുന്നത് അപർണബാലമുരളിയാണ്. ആസിഫ് അലി, അന്ന ബെൻ എന്നിവരും പ്രാധാന വേഷത്തിൽ എത്തുന്നുണ്ട്. ആക്ഷന് ഏറെ പ്രാധാന്യം കൊടുക്കുന്ന സിനിമയാണ് കാപ്പ.

Previous articleഎന്റെ മകനെ വരെ നഷ്ടപ്പെടുമെന്നും വിചാരിച്ച രാത്രി, സംഭവത്തെ കുറിച്ച് കനിഹ
Next articleനടി വെടിയേറ്റ് കൊല്ലപ്പെട്ട സംഭവം; ഭർത്താവ് അറസ്റ്റിൽ!