‘ഒരു പെരുങ്കളിയാട്ടം’ ഇരുപത്തിയേഴ് വർഷങ്ങൾക്ക് ശേഷം ജയരാജും സുരേഷ് ഗോപിയും വീണ്ടും ഒന്നിക്കുന്നു!

സംവിധായകൻ ജയരാജും സുരേഷ് ഗോപിയും നീണ്ട ഇരുപത്തിയേഴ് വർഷങ്ങൾക്ക് ശേഷം വീണ്ടും കൈകോർക്കുന്നു. പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. ജയരാജ് തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ചിത്രത്തിന്റെ പേര് ‘ഒരു പെ പെരുങ്കളിയാട്ടം’ എന്നാണ്. മലയാള…

സംവിധായകൻ ജയരാജും സുരേഷ് ഗോപിയും നീണ്ട ഇരുപത്തിയേഴ് വർഷങ്ങൾക്ക് ശേഷം വീണ്ടും കൈകോർക്കുന്നു. പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. ജയരാജ് തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ചിത്രത്തിന്റെ പേര് ‘ഒരു പെ
പെരുങ്കളിയാട്ടം’ എന്നാണ്. മലയാള സിനിമയിലെ എക്കാലത്തെയും ക്ലാസിന് ഹിറ്റുകളിൽ ഒന്നായ കാളിയാട്ടം എന്ന ചിത്രത്തിന് ശേഷം ഇരുവരും ഒന്നിക്കുന്ന സിനിമയാണിത്.

‘1997ൽ കളിയാട്ടം എന്ന സിനിമ ഞാനും സുരേഷ് ഗോപിയും ചേർന്ന് ഒരുക്കിയതാണ്. ഇപ്പോൾ വീണ്ടും തെയ്യങ്ങളുടെ പശ്ചാത്തലത്തിൽ ഞങ്ങൾ ഒന്നിക്കുകയാണ്. ‘ഒരു പൊരുങ്കളിയാട്ടം’. എന്നാല് കളിയാട്ടം എന്ന സിനിമയുമായി ഈ ചിത്രത്തിന് യാതൊരു ബന്ധവും ഇല്ല. വ്യത്യസ്തമായൊരു അനുഭവം ആയിരിക്കും ഇത്’, എന്നാണ് ജയരാജ് സിനിമ പ്രഖ്യാപിച്ചു കൊണ്ട് പറഞ്ഞിരിക്കുന്നത്.


ചിത്രത്തിൽ ഷൈൻ ടോം ചാക്കോ, അനശ്വര രഞ്ജൻ, ബി എസ് അവിനാഷ് എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.വില്ല്യം ഷേക്‌സ്പിയറുടെ ഒഥല്ലോ എന്ന നാടകത്തിന്റെ കഥയെ ആസ്പദമാക്കിയാണ് ജയരാജ് കളിയാട്ടം എന്ന സിനിമയൊരുക്കിയത്. കണ്ണൻ പെരുമലയൻ എന്ന കഥാപാത്രത്തിലൂടെ ആ വർഷത്തെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം സുരേഷ് ഗോപി സ്വന്തമാക്കിയിരുന്നു. ചിത്രത്തിൽ താമര എന്ന നായിക കഥാപാത്രമായി എത്തിയത് മഞ്ജു വാര്യരാണ്.