വിക്രം ചിത്രം തങ്കലാന്റെ തീം സോങ് എത്തി!!

ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘തങ്കലാൻ’. വിക്രം പാ രഞ്ജിത്ത് കൂട്ടുകെട്ടിലെത്തുന്ന തങ്കലാന്റെ അപ്‌ഡേറ്റുകൾക്ക് സോഷ്യൽ മീഡിയയിൽ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഈ വർഷം ആഗസ്റ്റിൽ തങ്കലാൻ തീയേറ്ററുകളിൽ എത്തിയേക്കും. ഇപ്പോഴിതാ സിനിമയുടെ…

ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘തങ്കലാൻ’. വിക്രം പാ രഞ്ജിത്ത് കൂട്ടുകെട്ടിലെത്തുന്ന തങ്കലാന്റെ അപ്‌ഡേറ്റുകൾക്ക് സോഷ്യൽ മീഡിയയിൽ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഈ വർഷം ആഗസ്റ്റിൽ തങ്കലാൻ തീയേറ്ററുകളിൽ എത്തിയേക്കും. ഇപ്പോഴിതാ സിനിമയുടെ പുതിയ തീം സോങ് പുറത്തിറക്കിയിരിക്കുകയാണ് അണിയറ പ്രവർത്തകർ.

പാ രാഞ്ജിത്തും വിക്രമും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് തങ്കലാൻ. മലയാളികളായ പാർവതിയും മാളവിക മോഹനനും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിൽ പശുപതി, ഹരി കൃഷ്ണൻ, അൻപു ദുരൈ തുടങ്ങി താരങ്ങളും അഭിനയിക്കുന്നുണ്ട്. അടുത്തിടെ ചിത്രത്തിലെ വിക്രമിന്റെ മെയ്ക്കിംങ വീഡീയോ പുറത്ത് വന്നിരുന്നു.

വിക്രം തന്റെ കരിയറിൽ നായകനായി എത്തുന്ന 61-ാം ചിത്രമെന്ന പ്രത്യേകതയും തങ്കലാനുണ്ട്. പത്തൊമ്പതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് കാലഘട്ടത്തിൽ കോളാർ ഗോൾഡ് ഫീൽഡ്‌സിൽ നടന്ന ഒരു സംഭവത്തെ ആസ്പദമാക്കിയാണ് തങ്കലാൻ എന്ന ചിത്രം ഒരുങ്ങുന്നതെന്നാണ് വിവരം. എ കിഷോർ ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്ന തങ്കലാൻ സ്റ്റുഡിയോ ഗ്രീനിന്റെയും നീലം പ്രൊഡക്ഷൻസിന്റെയും ബാനറിൽ കെ.ഇ ജ്ഞാനവേലാണ് നിർമിക്കുന്നത്.