ഓച്ചിറയിൽ ബാങ്ക് കവർച്ച നടത്തിയ കള്ളനെ കാമുകിയുടെ വീട്ടിൽ നിന്നും പിടിച്ചു

സൗത്ത് ഇന്ത്യന്‍ ബാങ്ക് ഓച്ചിറ ശാഖയില്‍ മോഷണത്തിനു ശ്രമിച്ച യുവാവ് അറസ്റ്റിലായി. കായംകുളം കൃഷ്ണപുരം വയലില്‍ പുത്തന്‍വീട്ടില്‍ ഉണ്ണി എന്ന അരുണ്‍ (25) ആണ് പിടിയിലായത്. തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നോടെ ജനല്‍കമ്പി വളച്ച് ബാങ്കിനുള്ളില്‍…

bank-robery-thief-catched

സൗത്ത് ഇന്ത്യന്‍ ബാങ്ക് ഓച്ചിറ ശാഖയില്‍ മോഷണത്തിനു ശ്രമിച്ച യുവാവ് അറസ്റ്റിലായി. കായംകുളം കൃഷ്ണപുരം വയലില്‍ പുത്തന്‍വീട്ടില്‍ ഉണ്ണി എന്ന അരുണ്‍ (25) ആണ് പിടിയിലായത്.
തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നോടെ ജനല്‍കമ്പി വളച്ച് ബാങ്കിനുള്ളില്‍ കടന്ന അരുണ്‍ സ്ട്രോങ് റൂമിനു സമീപം എത്തിയതോടെ അപായ സൈറണ്‍ മുഴങ്ങി.

bank-robery-thief-catched

തുടര്‍ന്ന് മോഷണ ശ്രമം ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ബാങ്കിനുള്ളില്‍വീണ അരുണിന്റെ മൊബൈല്‍ ഫോണ്‍ പൊലീസിന് ലഭിച്ചിരുന്നു. ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്. ഇയാള്‍ കൂലിപ്പണിക്കാരനാണ്. ഓച്ചിറ സിഐ പ്രശാന്തിന്റെ നേതൃത്വത്തില്‍ ബാങ്കിലും പ്രതിയുടെ വീട്ടിലും ഒളിവില്‍കഴിഞ്ഞ വീട്ടിലും തെളിവെടുത്തു. മോഷണ ശ്രമം നടത്തുമ്പോള്‍ ധരിച്ചിരുന്ന മുഖംമൂടി മുക്കടയ്ക്കു സമീപത്തുനിന്ന് കണ്ടെടുത്തു.

bank-robery-thief-catched

എസ്ഐമാരായ നൗഫല്‍, അഷറഫ്, പത്മകുമാര്‍, റോബി, എഎസ്ഐമാരായ സുമേഷ്, ഹരികൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. കരുനാഗപ്പള്ളി മജിസ്ട്രേട്ട് കോടതിയില്‍ ഹാജരാക്കി പ്രതിയെ റിമാന്‍ഡ് ചെയ്തു.ക്രിമിനല്‍ പശ്ചാത്തലമില്ലാത്ത അരുണ്‍ മോഷണം നടത്താന്‍ ശ്രമിച്ച കാര്യം വീട്ടുകാരും നാട്ടുകാരും ആദ്യം വിശ്വസിച്ചില്ല. അതിവിദഗ്ധമായാണ് ഓച്ചിറ സിഐ ആര്‍ പ്രകാശും സംഘവും നീക്കം നടത്തിയത്. പ്രതി അരുണ്‍ ആണെന്ന് വ്യക്തമായതോടെ അരുണിന്റെ താവളം കണ്ടെത്തുന്നതിനായി കാമുകിയെ കുറിച്ചുള്ള വിവരങ്ങളാണ് പോലീസ് ആദ്യം ശേഖരിച്ചത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ മൊബൈല്‍ കോളുകള്‍ നിരീക്ഷിച്ചു.കാമുകിയുടെ കൃഷ്ണപുരത്തെ വാടക വീട് കണ്ടെത്തി. ഈ വീടിനു സമീപം 4 മണിക്കൂര്‍ പോലീസ് വേഷം മാറി കാത്തിരുന്നാണ് ചൊവ്വാഴ്ച പുലര്‍ച്ചെ 2.30ഓടെ അരുണിനെ കസ്റ്റഡിലെടുത്തത്. അരുണ്‍ ഉപേക്ഷിച്ച കൈയ്യുറ, മുഖം മൂടി, ചുറ്റിക, ബൈക്ക് എന്നിവയും പോലീസ് കണ്ടെത്തി.