‘എങ്ങനെയാണ് കൊച്ചുണ്ടാക്കിയതെന്നത് ചോദിക്കുന്നവരോട്, അത് ഞങ്ങളുടെ സ്വകാര്യതയാണ്’: സിയ സഹദ്

    ദിവസങ്ങൾക്ക് മുൻപാണ് ട്രാൻസ്‌ജെൻഡർ പങ്കാളികളായ സിയയ്ക്കും സഹദിനും കുഞ്ഞ് പിറന്നത്. കേരളത്തിൽ ആദ്യമായിരുന്നു ട്രാൻസ്‌ജെൻഡർ ദമ്പതികൾക്ക് കുഞ്ഞ് പിറക്കുന്നത് അതിനാൽ തന്നെ സാഷ്യൽ മീഡിയ ആഘോഷമാക്കിയിരുന്നു ഈ വാർത്ത. എന്നാൽ ഒരുവിഭാഗം ആളുകൾ എപ്പോഴും അവരെ വിമർശിക്കാനും ഉണ്ടായിരുന്നു എന്നതാണ് മറ്റൊരു വസ്തുത. ഇപ്പോഴിതാ, പരിഹസിച്ചവർക്ക് മറുപടിയുമായ് രംഗത്ത് എത്തിയിരിക്കുകയാണ് സിയ.

    എങ്ങനെയാണ് കൊച്ചുണ്ടാക്കിയതെന്നത് ചോദിക്കുന്നവരോട്, അത് ഞങ്ങളുടെ സ്വകാര്യതയാണെന്ന് പറയുകയാണ് സിയ. കൗമുദി ടിവിയുടെ സ്ട്രെയിറ്റ് ലൈനിൽ എന്ന പരിപാടിയിലാണ് സിയ ഇക്കാര്യം പറഞ്ഞത്. ‘കുഞ്ഞിന്റെ അച്ഛനാണ് കുഞ്ഞിനെ പ്രസവിച്ചത്. ഞങ്ങൾ എങ്ങനെയാണ് കൊച്ചുണ്ടാക്കിയതെന്നത് ഞങ്ങളുടെ സ്വകാര്യതയാണെന്നും അത് ആരെയും ബോധ്യപ്പെടുത്തേണ്ട ആവശ്യമില്ല. അറിയുന്നവർക്ക് അറിയാം’, എന്നാണ് സിയ പറഞ്ഞത്.

    ‘ ഞാൻ പ്രസവ വേദന അറിഞ്ഞിട്ടില്ലെങ്കിലും, ഒരു അമ്മയായതിന്റെ സുഖവും സന്തോഷവും ഇന്ന് എനിക്കുണ്ട്. അമ്മയായി എന്നെയും അച്ഛനായി സഹദിനെയും അംഗീകരിക്കണം എന്നതാണ് ഞങ്ങൾക്കുള്ള അഭ്യർത്ഥന. ട്രാൻസ് വ്യക്തികൾക്ക് പൊതുവെ സമൂഹത്തിൽ അവഗണനയുണ്ടെന്നനും താനും സഹദും തങ്ങളുടെ ജീവിതത്തിൽ അനുഭവിച്ചതൊന്നും,കുഞ്ഞിന് ഭാവിയിൽ അനുഭവിക്കാൻ ഇടയാകാതിരിക്കാൻ ശ്രമിക്കുമെന്നും ആ രീതിയിൽ ഞങ്ങൾ കുഞ്ഞിനെ വളർത്തുമെന്നും സിയ വ്യക്തമാക്കി