Home Film News ഉടൽ ഒടിടിയിലേക്ക്! പുതിയ അപ്‌ഡേറ്റ് എത്തി

ഉടൽ ഒടിടിയിലേക്ക്! പുതിയ അപ്‌ഡേറ്റ് എത്തി

ധ്യാൻ ശ്രീനിവാസനും ഇന്ദ്രൻസും ദുർഗ കൃഷ്ണയും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ സിനിമയായ ഉടൽ ഒടിടി റിലീസിനായി ഒരുങ്ങുന്നുയെന്ന് റിപ്പോർട്ട്. ചിത്രം തിയറ്ററിൽ റിലീസായി ഒരു വർഷം പിന്നിട്ടിട്ടും ഇതവുരെ ഒടിടിയിലെ സംപ്രേഷണം ആരംഭിച്ചിരുന്നില്ല. കൂടാതെ ഏത് ഒടിടി പ്ലാറ്റ്‌ഫോമിനാണ് ഉടൽ സിനിമയുടെ സംപ്രേഷണമെന്നറിയാനും കാത്തിരിക്കുകയാണ് ആരാധകർ.


പുതിയ വിവരങ്ങൾ പ്രകാരം ചിത്രത്തിന്റെ ഒടിടി സംപ്രേഷണം ഉടൻ ഉണ്ടാകുമെന്നാണ്. ഏത് പ്ലാറ്റ്‌ഫോമിലാണ് സിനിമയെത്തുക എന്നതിൽ വ്യക്തതയില്ല. ‘ഉടലിന്റെ ഒടിടി റിലീസ് ഉടൻ ഉണ്ടാകും’ എന്നാണ് മലയാളം സിനിമ വിവരങ്ങൾ പങ്കുവെക്കുന്ന എബി ജോർജ് എന്ന ട്വിറ്റർ ഐഡി ട്വീറ്റ് ചെയ്തിരിക്കുന്നത്. നവാഗതനായ രതീഷ് രഘുനന്ദൻ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്ന ഉടൽ കഴിഞ്ഞ വർഷം മെയ് 20ന് തീയേറ്ററുകളിൽ എത്തിയ ചിത്രമാണ്.

 

ചിത്രത്തിൻറെ ഡിജിറ്റൽ അവകാശങ്ങൾ നേടിയിരിക്കുന്നത് ഒടിടി പ്ലാറ്റ്ഫോമായ ആമസോൺ പ്രൈം വീഡിയോയാണ് എന്നാണ് വിവരം. തീയേറ്ററുകളിൽ മികച്ച അഭിപ്രായം നേടാൻ ചിത്രത്തിന് സാധിച്ചിരുന്നു.ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രത്തിൻറെ നിർമ്മാണം. മനോജ് പിള്ള ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് നിഷാദ് യൂസഫ് ആണ്.

 

 

Exit mobile version