‘ദളപതി 68’ വെങ്കട് പ്രഭുവും വിജയിയും ഒന്നിക്കുന്നു?

വെങ്കട് പ്രഭുവിന്റെ സംവിധാനത്തിൽ എത്തിയ ‘കസ്റ്റഡി’യ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ സാമൂഹ്യ മാധ്യമങ്ങളിൽ വെങ്കട് പ്രഭുവും വിജയ്യും ഒന്നിക്കുമെന്ന വാർത്തയാണ് പ്രചരിക്കുന്നത്.’ദളപതി 68’ വെങ്കട് പ്രഭു സംവിധാനം ചെയ്തേക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്.…

വെങ്കട് പ്രഭുവിന്റെ സംവിധാനത്തിൽ എത്തിയ ‘കസ്റ്റഡി’യ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ സാമൂഹ്യ മാധ്യമങ്ങളിൽ വെങ്കട് പ്രഭുവും വിജയ്യും ഒന്നിക്കുമെന്ന വാർത്തയാണ് പ്രചരിക്കുന്നത്.’ദളപതി 68’ വെങ്കട് പ്രഭു സംവിധാനം ചെയ്തേക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. ഇക്കാര്യത്തിൽ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനമുണ്ടായിട്ടില്ല.

നേരത്തെ ഒരു അഭിമുഖത്തിൽ താൻ ഒരു പുതിയ തിരക്കഥയുടെ ജോലികളിൽ ആണെന്നും അത് വിജയ്യ്ക്ക് ഇഷ്ടമാകുമെന്ന് പ്രതീക്ഷിക്കുന്നതായും വിക്രം പ്രഭു പറഞ്ഞിരുന്നുയ ഇത് സാമൂഹ്യ മാധ്യമങ്ങളിൽ വൻ ചർച്ചയ്ക്ക് വഴിവെച്ചിരുന്നു.അതേ സമയം ലോകേഷ് കനകരാജിന്റെ പുതിയ സിനിമയായ ലിയോയിലാണ് വിജയ് നിലവിൽ അഭിനയിക്കുന്നത്.

സിനിമയുടെ പ്രമേയം എന്തെന്ന് പുറത്തുവിട്ടിട്ടില്ല. ചിത്രത്തിൽ നായികയായി എത്തുന്നത് തൃഷയാണ്. ഗൗതം വാസുദേവ് മേനോൻ, അർജുൻ, മാത്യു തോമസ്, മിഷ്‌കിൻ, സഞ്ജയ് ദത്ത്, പ്രിയ ആനന്ദ്, ബാബു ആന്റണി,നരേൻ,ശാന്തി മായദേവി എന്നിവരാണ് സിനിമയിലെ മറ്റ് താരങ്ങൾ.ലിയോയുടെ സംഗീത സംവിധാനം അനിരുദ്ധ് രവിചന്ദ്രൻ ആണ്. ഛായാഗ്രഹണം മനോജ് പരമഹംസ, സംഘട്ടന സംവിധാനം അൻപറിവ്, എഡിറ്റിംഗ് ഫിലോമിൻ രാജ്, കലാസംവിധാനം എൻ സതീഷ് കുമാർ,’മാസ്റ്ററി’നു ശേഷം വിജയ്‌യും ലോകേഷും ഒന്നിക്കുന്ന ചിത്രംഈ വർഷം ഒക്ടോബർ 19 ന് തിയറ്ററുകളിൽ എത്തും.