നയൻതാരയുടെയും മക്കളുടെയും മനോഹരമായ ചിത്രം പങ്കുവച്ച് വിഘ്‌നേഷ് ശിവൻ

തെന്നിന്ത്യൻ താരസുന്ദി നയൻതാരയും സംവിധായകൻ വിഘ്നേഷ് ശിവനും ഇപ്പോൾ തങ്ങളുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ഘട്ടം ആസ്വദിക്കുകയാണ് എന്ന് തന്നെ പറയാം. കാരണം ഇരുവരും തങ്ങളുട പൊന്നാമനകളായ ഉയിർ , ഉലകം എന്നിവരുടെ കൂടെയാണ്…

തെന്നിന്ത്യൻ താരസുന്ദി നയൻതാരയും സംവിധായകൻ വിഘ്നേഷ് ശിവനും ഇപ്പോൾ തങ്ങളുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ഘട്ടം ആസ്വദിക്കുകയാണ് എന്ന് തന്നെ പറയാം. കാരണം ഇരുവരും തങ്ങളുട പൊന്നാമനകളായ ഉയിർ , ഉലകം എന്നിവരുടെ കൂടെയാണ് കൂടുതൽ സമയവും ചിലവഴിക്കുന്നത്. 2022 ഒക്ടോബർ 9നാണ് വാടക ഗർഭധാരണത്തിലൂടെ ഇരുവരും ഇരട്ട ആൺകുട്ടികളുടെ മാതാപിതാക്കളായത്.

ഇപ്പോഴിതാ നയൻതാരയുടെയും മക്കളുടെയും മനോഹരമായ ചിത്രം പങ്കുവച്ചിരിക്കുകയാണ് വിഘ്‌നേഷ് ശിവൻ. ഇൻസ്റ്റഗ്രം പോസ്റ്റിലൂടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. ‘നമ്മുടെ പ്രിയപ്പെട്ടവരുടെ ഉള്ളിൽ സംഭവിക്കുന്ന എല്ലാ കാര്യങ്ങളുമായും സന്തോഷം ബന്ധപ്പെട്ടിരിക്കുന്നു! സ്‌നേഹം സന്തോഷമാണ്, സന്തോഷമാണ് സ്‌നേഹം & എല്ലാറ്റിനും വേണ്ടിയുള്ളതാണ്, നിങ്ങൾക്ക് ഉണ്ടായിരിക്കാവുന്ന എല്ലാ സ്‌നേഹവും അനുഗ്രഹീതമാണ്’ എന്നായിരുന്നു ചിത്രത്തിന് നൽകിയ ക്യാപ്ഷൻ.

അതേ സമയം മക്കളുടം മുഖം വെളിപ്പെടുത്താൻ നയൻതാരയും വിഘ്നേഷ് ശിവനും ഇതുവരെ തയ്യാറായിട്ടില്ല. അടുത്തിടെ തങ്ങളുടെ ഇരട്ട കുഞ്ഞുങ്ങളുമായി മുംബൈ വിമാനത്താവളത്തിൽ ഇരുവരും എത്തിയിരുന്നു. മക്കൾക്ക് ഒരേ പോലെയുള്ള വസ്ത്രങ്ങൾ അണിയിക്കുകയും അവരുടെ മുഖം മറയ്ക്കാൻ ശ്രമിക്കുന്നതുമായ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായിരുന്നു.

 

 

View this post on Instagram

 

A post shared by Vignesh Shivan (@wikkiofficial)