വിക്രം നായകനാവുന്ന ധ്രുവനച്ചത്തിരം തിയേറ്റേറുകളിലേക്ക്

ഏറെ നാളായി കാത്തിരിക്കുന്ന ആരാധകർ ചിയാൻ വിക്രം നായകനാവുന്ന ചിത്രമാണ് ധ്രുവനച്ചത്തിരം. സിനിമ ഉടൻ റിലീസിന് എത്തുമെന്ന് റിപ്പോർട്ട്. 2017ൽ ചിത്രീകരണം തുടങ്ങിയ ചിത്രം വിവിധ കാരണങ്ങളാൽ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്താൻ വൈകിയിരുന്നു. ഇപ്പോഴിതാ…

ഏറെ നാളായി കാത്തിരിക്കുന്ന ആരാധകർ ചിയാൻ വിക്രം നായകനാവുന്ന ചിത്രമാണ് ധ്രുവനച്ചത്തിരം. സിനിമ ഉടൻ റിലീസിന് എത്തുമെന്ന് റിപ്പോർട്ട്. 2017ൽ ചിത്രീകരണം തുടങ്ങിയ ചിത്രം വിവിധ കാരണങ്ങളാൽ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്താൻ വൈകിയിരുന്നു. ഇപ്പോഴിതാ സിനിമ പ്രതിസന്ധികളെല്ലാം കടന്ന് റിലീസിനൊരുങ്ങുന്നു എന്ന വാർത്തയാണ് കോളിവുഡിൽ നിന്ന് വരുന്നത്.

ധ്രുവനച്ചത്തിരം എന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായതായും മാർച്ചിൽ ചിത്രം തിയേറ്ററിൽ എത്തിക്കാനാണ് അണിയറക്കാർ ശ്രമിക്കുന്നതെന്നുമാണ് കോളിവുഡിൽ നിന്നെത്തുന്ന വാർത്ത. ഗൗതം വാസുദേവ് മേനോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ ജോൺ എന്ന കഥാപാത്രമായാണ് വിക്രം അവതരിപ്പിക്കുന്നത്.അതേ സമയം ജോൺ നിങ്ങളെ കാണാൻ ഉടനെത്തും എന്ന ക്യാപ്ഷനോടെ സിനിമയുടെ ഒരു പോസ്റ്റർ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

ചിത്രത്തിൽ വിക്രമിനെ കൂടാതെ രാധിക പാർത്തിബൻ, ദിവ്യ പ്രകാശ്, സിമ്രൻ, ഐശ്വര്യ രാജേഷ് എന്നിവരും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നു. അതേസമയം വിക്രം നായകനായ മണിരത്‌നത്തിന്റെ പൊന്നിയൻ സെൽവന്റെ രണ്ടാം ഭാഗത്തിന്റെ ഏപ്രിലിൽ റിലീസ് ചെയ്യും. ഏപ്രിൽ 28നാണ് പൊന്നിയിൻ സെൽവൻ രണ്ടാം ഭാഗത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.