ജയ ജയ ജയ ജയ ഹേ, ‘കുങ് ഫു സൊഹ്‌റ’യുടെ കോപ്പിയെന്ന ആരോപണം; പ്രതികരണവുമായി വിപിൻദാസ്

ദർശന രാജേന്ദ്രനും ബേസിൽ ജോസഫും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സൂപ്പർ ഹിറ്റ് സിനിമയായിരുന്നു വിപിൻ ദാസ് സംവിധാനം ചെയ്ത ജയ ജയ ജയ ജയ ഹേ. അതുപോലെ കഴിഞ്ഞ വർഷം മലയാളത്തിലെ വിജയ ചിത്രങ്ങളിൽ…

ദർശന രാജേന്ദ്രനും ബേസിൽ ജോസഫും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സൂപ്പർ ഹിറ്റ് സിനിമയായിരുന്നു വിപിൻ ദാസ് സംവിധാനം ചെയ്ത ജയ ജയ ജയ ജയ ഹേ. അതുപോലെ കഴിഞ്ഞ വർഷം മലയാളത്തിലെ വിജയ ചിത്രങ്ങളിൽ ഒന്നായിരുന്നു. തിയറ്ററുകളിൽ വൻ വിജയം നേടിയ ജയ ജയ ജയ ജയ ഹേ ഒടിടിയിലും മികച്ച കൈയ്യടി നേടിയിരുന്നു.

ചെറിയ ബഡ്ജറ്റിൽ എത്തിയ സിനിമ ഇന്ന് ബോളിവുഡ് റീമേക്കിന് ഒരുങ്ങുന്നതായും റിപ്പോർട്ടുകളുണ്ട്. ആമീർഖാൻ നിർമ്മാണകമ്പനി സിനിമ നിർമ്മക്കാനൊരുങ്ങുന്നു എന്ന വാർത്തകൾ സോഷ്യൽ മീഡിയയിൽ സജീവമാണ്. ഇപ്പോഴിതാ സിനിമ ഒരു ഫ്രഞ്ച് ചിത്രത്തിൽ നിന്നുള്ള കോപ്പിയാണെന്ന തരത്തിലുള്ള ആക്ഷേപം സോഷ്യൽ മീഡിയയിൽ ഉയരുകയാണ്. കുങ് ഫു സൊഹ്‌റ എന്ന ചിത്രവും ജയ ജയ ജയ ജയ ഹേയും തമ്മിലുള്ള സമാനത ചൂണ്ടിക്കാട്ടി വിമർശകർ മുന്നോട്ടുവച്ചിരിക്കുന്നത്.


ഈ വിമർശനങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് സംവിധായകൻ വിപിൻ ദാസ്. 2020 ഡിസംബറിൽ ലോക്ക് ചെയ്തതാണ് ജയ ഹേയുടെ തിരക്കഥയെന്നും 2022 മാർച്ച് 9 നാണ് കുങ് ഫു സൊഹ്‌റ തിയറ്ററിൽ എത്തിയതെന്നും പറയുന്നു വിപിൻ ദാസ്.എന്റെ നിഗമനത്തിൽ സംഘട്ടന രംഗങ്ങളിലെ സാമ്യത രണ്ടു സംവിധായകരും പഴയ ജാക്കി ചാൻ, ജെറ്റ് ലി സിനിമകളുടെ ശൈലി പിന്തുടർന്നത് കൊണ്ടാകാം. ചൈനീസ് ആക്ഷൻ സിനിമകളിലെ ലെന്‌സിങ്ങും, ക്യാമറ മൂവ്‌മെന്റും, എഡിറ്റിംഗിൽ ചൈനീസ് കട്ടും ഉപയോഗിച്ചിട്ടുണ്ട്. മേല്പറഞ്ഞ ഫ്രഞ്ച് സിനിമ ഇതുവരെ ഞങ്ങൾക്ക് കാണാൻ സാധിച്ചിട്ടില്ലെന്നും വിപിൻ തന്‌റെ ഫേസ് ബുക്കിൽ കുറിച്ചു