സണ്ണി ചേച്ചിക്ക് മാത്രമല്ല! അഹാനയുടെ വീഡിയോയ്ക്കും കൈയ്യടി..!!

സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ പുതിയൊരു ചലഞ്ച് വീഡിയോ ആണ് ട്രെന്‍ഡ് ആയി മാറുന്നത്. വൈ പോസ് ചലഞ്ച് എന്നാണ് ഇതിന്റേ പേര്. ഇപ്പോഴിതാ പുതിയ വൈ ചലഞ്ച് ഏറ്റെടുത്ത് തന്റെ ആരാധകര്‍ക്ക് മുന്നില്‍ എത്തിയിരിക്കുകയാണ്…

സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ പുതിയൊരു ചലഞ്ച് വീഡിയോ ആണ് ട്രെന്‍ഡ് ആയി മാറുന്നത്. വൈ പോസ് ചലഞ്ച് എന്നാണ് ഇതിന്റേ പേര്. ഇപ്പോഴിതാ പുതിയ വൈ ചലഞ്ച് ഏറ്റെടുത്ത് തന്റെ ആരാധകര്‍ക്ക് മുന്നില്‍ എത്തിയിരിക്കുകയാണ് നടി അഹാന കൃഷ്ണകുമാര്‍. അതിസാഹസികമായ ഒരു ചലഞ്ച് ആണ് ഇത്… ഈ ചലഞ്ച് ഏറ്റെടുത്ത് അഹാന എത്തിയതോടെ ആരാധകരും ഈ വീഡിയോ ഏറ്റെടുത്തിരിക്കുകയാണ്. അതേസമയം, ആരാധകരുടെ പ്രിയപ്പെട്ട സണ്ണി ലിയോണിയും ഈ ചലഞ്ച് ഏറ്റെടുത്ത് ചെയ്തിരുന്നു.

അഹാന ആ വീഡിയോ കോപ്പി അടിച്ചോ എന്നായിരുന്നു പലരുടേയും സംശയം.. ഈ സംശയം ചിലര്‍ കമന്റ് ബോക്‌സില്‍ പങ്കുവെയ്ക്കുന്നുമുണ്ട്. എന്നാല്‍ ഇതൊരു ചലഞ്ച് വീഡിയോ ആണെന്നും ആര്‍ക്കും ഇഷ്ടമുണ്ടെങ്കില്‍ ചെയ്യാം എന്നും മറ്റ് ചിലരും കമന്റുകള്‍ പങ്കുവെയ്ക്കുന്നു, അതേസമയം, അഹാനയുടെ ശരീരം എത്രത്തോളം ഫ്‌ലെക്‌സിബിള്‍ ആണെന്ന് കണ്ട് കണ്ണ് തള്ളിയിരിക്കുകയാണ്

ആരാധകര്‍. തന്റെ ജിം സെന്ററില്‍ വെച്ചാണ് താരം ഈ പുതിയ ട്രെന്‍ഡ് വീഡിയോ എടുത്തിരിക്കുന്നത്. ഞാന്‍ ഒരിക്കലും ട്രെന്‍ഡ് വീഡിയോകള്‍ ശ്രമിച്ച് നോക്കുന്ന വ്യക്തിയല്ല എന്നും പക്ഷേ.. ഈ വീഡിയോ ചെയ്യാന്‍ വേണ്ടി താന്‍ ഒരുപാട് കഷ്ടപ്പെട്ടിരുന്നു എന്നും അഹാന വീഡിയോ പങ്കുവെച്ച് കുറിയ്ക്കുന്നു.. സണ്ണി ചേച്ചിക്ക് മാത്രമല്ല നമ്മുടെ അഹാന കൃഷ്ണയ്ക്കും ഇതെല്ലാം സിംപിള്‍ ആണെന്നാണ് ആരാധകര്‍ പറയുന്നത്.

സോഷ്യല്‍ മീഡിയ ഇടങ്ങളില്‍ സജീവമായ താരത്തിന്റെ ഈ പുതിയ വീഡിയോ ആണ് ഇപ്പോള്‍ വൈറലായി മാറുന്നത്. അഹാന ഇതിന് മുന്‍പും തന്റെ വര്‍ക്കൗട്ട് വീഡിയോകളും വിശേഷങ്ങളും പങ്കുവെച്ച് ആരാധകര്‍ക്ക് മുന്നില്‍ എത്തിയിട്ടുണ്ട്. ഇപ്പോഴിതാ പുതിയ ട്രെന്‍ഡിനൊപ്പം അഹാന പങ്കുവെച്ച വീഡിയോയും ശ്രദ്ധ നേടുകയാണ്.

 

https://www.youtube.com/watch?v=jhheVcNZKec