പോലീസിനെ കണ്ട് ഓടിയ യുവാവിന് ഇത്തരമൊരു ഗതി വരുമെന്ന് ആരും കരുതിയില്ല

പോലീസിനെ കണ്ട് പേടിച്ച് കായലിലേക്ക് ചാടിയ യുവാവ് മരിച്ചു. തിരുവനതപുരം പഴഞ്ചറം സ്വദേശി സാബു ആണ് മരിച്ചത്. അഞ്ചു തെങ്ങു കായിക്കര പാലത്തിന് സമീപം ചീട്ട് കളിച്ചുകൊണ്ടിരുന്ന യുവാവ് പോലീസിനെ കണ്ടതോടെ ഭയന്ന് ഓടുകയും കായലിലേക്ക്…

പോലീസിനെ കണ്ട് പേടിച്ച് കായലിലേക്ക് ചാടിയ യുവാവ് മരിച്ചു. തിരുവനതപുരം പഴഞ്ചറം സ്വദേശി സാബു ആണ് മരിച്ചത്. അഞ്ചു തെങ്ങു കായിക്കര പാലത്തിന് സമീപം ചീട്ട് കളിച്ചുകൊണ്ടിരുന്ന യുവാവ് പോലീസിനെ കണ്ടതോടെ ഭയന്ന് ഓടുകയും കായലിലേക്ക് എടുത്ത് ചാടുകയും ആയിരുന്നു.

ഇയാളെ ഉടൻ ചെറിയൻകീഴ് ആശുപത്രിയികൾ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തിയപ്പോഴേക്കും മരണം സംഭവിച്ചതായി ചിറയിൻ കീഴ് ആശുപത്രി അധികൃതർ പറയുന്നു. മരിച്ച യുവാവിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ഒന്നും ലഭിച്ചിട്ടില്ലെന്നും ആശുപത്രി അധികൃതർ പറയുന്നു.