തനിക്കും ഉര്‍വശിക്കുമിടയില്‍ പിണക്കങ്ങളൊന്നുമില്ല, ഇപ്പോഴും ഞങ്ങൾ നല്ല സുഹൃത്തുക്കൾ തന്നെ

നല്ല കുറെ വേഷപ്പകര്‍ച്ചകളിലൂടെ മലയാളികളെ വിസ്മയിപ്പിച്ചിട്ടുള്ള നടനാണ് മനോജ് കെ ജയന്‍. നടന്‍ മാത്രമല്ല, മനോജ് ഇപ്പോള്‍ ആശയുടെ ഭര്‍ത്താവും കുഞ്ഞാറ്റയുടെയും ചിന്നുവിന്റെയും അമൃതിന്റെയും അച്ഛനുമാണ്. ആശ എന്ന തന്റെ ഭാര്യ തന്റെ ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍…

നല്ല കുറെ വേഷപ്പകര്‍ച്ചകളിലൂടെ മലയാളികളെ വിസ്മയിപ്പിച്ചിട്ടുള്ള നടനാണ് മനോജ് കെ ജയന്‍. നടന്‍ മാത്രമല്ല, മനോജ് ഇപ്പോള്‍ ആശയുടെ ഭര്‍ത്താവും കുഞ്ഞാറ്റയുടെയും ചിന്നുവിന്റെയും അമൃതിന്റെയും അച്ഛനുമാണ്. ആശ എന്ന തന്റെ ഭാര്യ തന്റെ ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വരുത്തിയെന്ന് തുറന്നു പറയുകയാണ് മനോജ് കെ ജയന്‍. നീണ്ടകാലത്തെ പ്രണയത്തിനൊടുവില്‍ 2000ലായിരുന്നു മനോജ് കെ ജയന്റെയും ഉര്‍വശിയുടെയും വിവാഹം. 2008ല്‍ ഇരുവരും വേര്‍പിരിഞ്ഞു. 2011ലാണ് മനോജ് ആശയെ വിവാഹം ചെയ്തത്.
‘കുടുംബ ജീവിതം എങ്ങനെയാകണമെന്ന് ആശയാണ് എന്നെ പഠിപ്പിച്ചത്. നമ്മള്‍ എങ്ങനെ ജീവിക്കണം. ഭാര്യ എന്താകണം, ഒരു ഭാര്യ എങ്ങനെ കുടുംബം നോക്കണം, എന്നൊക്കെ ആശയാണ് എന്നെ മനസ്സിലാക്കി തന്നത്. എന്നെ മാത്രമല്ല എന്റെ കുഞ്ഞിനെയും ജീവിച്ചിരിക്കുന്ന അച്ഛനെയും എങ്ങനെ നോക്കണം എന്നും പഠിപ്പിച്ചു’.മനോജ്‌ കെ ജയന്‍ പറയുന്നു.
കുഞ്ഞാറ്റ തന്റെ ആദ്യത്തെ മകളാണ് എന്ന് ആശയും പറയുന്നു. ‘ചിന്നു (ശ്രിയ-ആശയുടെ ആദ്യ വിവാഹത്തിലെ മകള്‍) അടുത്ത മോളും. അതു കഴിഞ്ഞിട്ട് അമൃത് എന്ന മോനും. ഒരു അമ്മയ്ക്കും മക്കളെ വേറിട്ടു കാണാന്‍ പറ്റില്ല. അമ്മ എന്നതിന്റെ അര്‍ഥം തന്നെ അതല്ലേ. കല്‍പ്പനചേച്ചി മരിച്ചപ്പോള്‍ ഞാന്‍ കുഞ്ഞാറ്റയെ കൂട്ടാന്‍ ബാംഗ്ലൂരില്‍ പോയി. അവളെ ഒന്നും അറിയിക്കാതെ അവിടുത്തെ വീട്ടിലെത്തിക്കണമായിരുന്നു. അപ്പോള്‍ മനോജേട്ടന്‍ ചോദിച്ചു. നീ ആ വീട്ടിലേക്ക് വരണോ എന്ന്. പക്ഷേ ചിന്നുമോള്‍ പറഞ്ഞു, അമ്മ പോയി ചേച്ചിയെ കൂട്ടണമെന്ന്. ചിന്നുവിന് ഏറ്റവും ഇഷ്ടം കുഞ്ഞാറ്റയും കുഞ്ഞാറ്റയ്ക്ക് ഏറ്റവും ഇഷ്ടം ചിന്നുവിനെയുമാണ്. രണ്ടുപേരും തുല്യമായി അമൃതിനെയും സ്‌നേഹിക്കുന്നു. അതുപോലെ ഉര്‍വശിച്ചേച്ചിയുടെ മോനെയും സ്‌നേഹിക്കുന്നു. ഞങ്ങളുടെ മക്കള്‍ക്കിടയില്‍ ഒരു വ്യത്യാസവുമില്ല.’