അച്ഛനും ഭർത്താവും ഒപ്പമില്ല, ചികിത്സിക്കാന്‍ പണമില്ല, ശരണ്യക്ക് വേണ്ടി സഹായഭ്യര്‍ഥനയുമായി ഫിറോസ്‌

സീരിയൽ താരം ശരണ്യയുടെ കാൻസർ രോഗ ബാധയും അതിനെ തുടർന്ന് അവർ കടന്നു പോയ പ്രതിസന്ധികളും  മലയാളികളുടെ മനസിനെ ഉലച്ച സംഭവമായിരുന്നു. ഒൻപതു ശാസ്ത്രക്രിയകളാണ് ഏഴു വർഷത്തിനിടെ ഇവർ അതിജീവിച്ചത്. സഹായിക്കണമെന്ന അഭ്യർത്ഥനയുമായി എത്തിയിരിക്കുകയാണ് ഫിറോസ് കുന്നംപറമ്പില്‍. ഒരു ഓപ്പറേഷനും കൂടി…

സീരിയൽ താരം ശരണ്യയുടെ കാൻസർ രോഗ ബാധയും അതിനെ തുടർന്ന് അവർ കടന്നു പോയ പ്രതിസന്ധികളും  മലയാളികളുടെ മനസിനെ ഉലച്ച സംഭവമായിരുന്നു. ഒൻപതു ശാസ്ത്രക്രിയകളാണ് ഏഴു വർഷത്തിനിടെ ഇവർ അതിജീവിച്ചത്. സഹായിക്കണമെന്ന അഭ്യർത്ഥനയുമായി എത്തിയിരിക്കുകയാണ് ഫിറോസ് കുന്നംപറമ്പില്‍.

ഒരു ഓപ്പറേഷനും കൂടി  ദിവസങ്ങള്‍ക്ക് മുന്‍പ് കഴിഞ്ഞിരുന്നു. അഭിനയജീവിതത്തില്‍ നിന്നുള്ള വരുമാനം നിലച്ചു.  ശരീരത്തിന്റെ ഒരു ഭാഗം തളര്‍ന്ന അവസ്ഥയിലാണ് ശരണ്യ ഇപ്പോള്‍.  ശരണ്യയുടെ ഈ അവസ്ഥ ഇപ്പോള്‍ ഫെയ്‌സ്ബുക്ക് വിഡിയോയിലൂടെ പങ്കുവച്ചിരിക്കുന്നത് ഫിറോസ് കുന്നംപറമ്ബിലാണ്.

ഇപ്പോള്‍ തിരുവനന്തപുരത്ത് അമ്മയ്‌ക്കൊപ്പം വാടകയ്ക്ക് കഴിയുകയാണ്.  സാമൂഹ്യ പ്രവർത്തകനായ സൂരജ് പാലക്കാരനാണ് ശരണ്യയുടെ അവസ്ഥ പുറത്ത് കൊണ്ട് വന്നത്. വർഷങ്ങൾക്ക് മുമ്പ് താരത്തിന് ട്യൂമ‌ർ വന്നിരുന്നു. ശരണ്യ തന്നെ സോഷ്യൽ മീഡിയയിലൂടെ ചികിത്സയ്ക്ക് ശേഷം തന്റെ നില മെച്ചപ്പെട്ടെന്ന് അറിയിച്ചിരുന്നു.

https://www.facebook.com/FirosKunnamparambilOfficial/videos/643642276119104/

സൂരജ് പാലാക്കാരനും സീരിയൽ താരം സീമ ജി നായരും ഫേസ്ബുക്ക് വീഡിയോയിലൂടെ അന്ന് പറഞ്ഞത്  ശരണ്യയെ രോഗം പിടികൂടിയെന്നും ആ കലാകാരിയുടെ നില ദയനീയമാണെന്നും ആയിരുന്നു.