പ്രോസ്റ്റിറ്റിയൂട്ടായി ടൈപ്പ് കാസ്റ്റ് ചെയ്യാന്‍ ശ്രമം നടന്നു..!! വെളിപ്പെടുത്തലുമായി തെസ്‌നിഖാന്‍!!

മലയാള സിനിമാ ലോകത്ത് തന്റേതായ സ്ഥാനം നേടിയെടുത്ത കലാകാരിയാണ് തെസ്‌നിഖാന്‍. മിനി സ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ തിളങ്ങിയ താരം ഇപ്പോഴിതാ പ്രമുഖ ചാനല്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ വെച്ച് തന്റെ സിനിമാ ജീവിതത്തെ കുറിച്ച…

മലയാള സിനിമാ ലോകത്ത് തന്റേതായ സ്ഥാനം നേടിയെടുത്ത കലാകാരിയാണ് തെസ്‌നിഖാന്‍. മിനി സ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ തിളങ്ങിയ താരം ഇപ്പോഴിതാ പ്രമുഖ ചാനല്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ വെച്ച് തന്റെ സിനിമാ ജീവിതത്തെ കുറിച്ച പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ പ്രേക്ഷക ശ്രദ്ധ നേടുന്നത്. ഒരു ക്യാരക്ടര്‍ അഭിനയിച്ച് ശ്രദ്ധിക്കപ്പെട്ടാല്‍ പിന്നീട് അതേ ക്യാരക്ടറില്‍ തന്നെ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുന്ന രീതി മലയാള സിനിമയില്‍ ഉണ്ടെന്നാണ് തെസ്‌നീഖാന്‍ പറയുന്നത്.

തനിക്കും അത്തരത്തില്‍ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും താരം ആ വേദിയില്‍ വെച്ച് പറഞ്ഞു. താരത്തിന് മാസ് എന്‍ട്രി കിട്ടിയ സിനിമയെ കുറിച്ച് ചോദിച്ചപ്പോള്‍ അത് ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന സിനിമയായിരുന്നു എന്നാണ് തെസ്‌നിഖാന്‍ മറുപടി നല്‍കിയത്. ചിത്രത്തില്‍ ഒരു പ്രോസ്റ്റിറ്റിയൂട്ട് വേഷത്തില്‍ ആയിരുന്നു തെസ്‌നിഖാന്‍ എത്തിയത്. പ്രേക്ഷക പ്രശംസ ഏറെ ലഭിച്ച ഒരു കഥാപാത്രമായിരുന്നു അത്.

അതുകൊണ്ട് തന്നെ ഇത്തരം കഥാപാത്രങ്ങള്‍ വീണ്ടും ചെയ്യാനും തന്നെ ടൈപ്പ് കാസ്റ്റ് ചെയ്യാനും ശ്രമം നടന്നിരുന്നു എന്നാണ് തെസ്‌നിഖാന്‍ തുറന്ന് പറഞ്ഞിരിക്കുന്നത്. ട്രിവാന്‍ഡ്രം ലോഡ്ജിലെ കഥാപാത്രം ചെയ്തപ്പോള്‍ വീണ്ടും തന്നെ പ്രോസ്റ്റിറ്റിയൂട്ട് വേഷങ്ങള്‍ ചെയ്യാന്‍ പലരും ക്ഷണിച്ചു എന്നാണ് തെസ്‌നിഖാന്‍ പറയുന്നത്. സിനിമയിലൊക്കെ അങ്ങനെയൊരു കുഴപ്പമുണ്ടല്ലോ. ഒരു കഥാപാത്രം ഹിറ്റായാല്‍ അത്തരം കഥാപാത്രങ്ങളിലേക്ക് വീണ്ടും വീണ്ടും കുറച്ച് സിനിമകളിലേക്ക് വിളി വന്നുകൊണ്ടിരിക്കും…

hasya thesni khan bigboss 2

എന്നാല്‍ എല്ലാം നമ്മള്‍ കഥാപാത്രം തിരഞ്ഞെടുക്കുന്നതിലാണ് എന്നും താരം പറയുന്നു. അതേസമയം അത്തരം ബ്യൂട്ടിഫുള്‍ എന്ന സിനിമയിലും ട്രിവാന്‍ഡ്രം ലോഡ്ജിലെ കഥാപാത്രവും ജീവനുള്ള കഥാപാത്രങ്ങള്‍ തന്നെയായിരുന്നു. അഭിനയിക്കാനുള്ള സാധ്യതകള്‍ അത്തരം കഥാപാത്രങ്ങള്‍ക്ക് കൂടുതലാണ് എന്നും പണ്ടത്തെ പ്രശസ്തരായ നായികമാരെല്ലാം ഇത്തരം വേഷങ്ങള്‍ ചെയ്ത് കൈയ്യടി നേടിയിട്ടുണ്ടെന്നും തെസ്‌നിഖാന്‍ പറയുന്നു.