ഇവർ രാജാജി നഗറിന്റെ താരങ്ങളാണ്,പുതിയ ഒരു സന്തോഷം കൂടി പങ്ക് വെച്ച് നടൻ കൃഷ്ണകുമാർ

മലയാളികൾ എന്നെന്നും പ്രിയപ്പെട്ട താരകുടുംബമാണ് കൃഷ്‌ണകുമാറിന്റേത്.  സോഷ്യൽ മീഡിയയിൽ മിക്കവാറും ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്നത്  കൃഷ്‌ണകുമാറിന്റെ കുടുംബത്തിലെ വിശേഷങ്ങൾ തന്നെയാണ്.ആരാധകരുമായി ഏറ്റവും അടുത്ത് ബന്ധം സൂക്ഷിക്കുന്ന  താരത്തിന്റെയും കുടുംബാംഗങ്ങളുടേയും ചെറിയ വിശേഷങ്ങൾ പോലും…

krishnakumar03

മലയാളികൾ എന്നെന്നും പ്രിയപ്പെട്ട താരകുടുംബമാണ് കൃഷ്‌ണകുമാറിന്റേത്.  സോഷ്യൽ മീഡിയയിൽ മിക്കവാറും ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്നത്  കൃഷ്‌ണകുമാറിന്റെ കുടുംബത്തിലെ വിശേഷങ്ങൾ തന്നെയാണ്.ആരാധകരുമായി ഏറ്റവും അടുത്ത് ബന്ധം സൂക്ഷിക്കുന്ന  താരത്തിന്റെയും കുടുംബാംഗങ്ങളുടേയും ചെറിയ വിശേഷങ്ങൾ പോലും വാർത്തകളിൽ ഇടം നേടാറുണ്ട്. സിനിമാപ്രേക്ഷകർക്ക് കൃഷ്‌ണകുമാർ വളരെ സുപരിചിതനാണെങ്കിലും മിക്കവർക്കും അറിയാത്ത ഒരു ഭൂതം കാലം താരത്തിനുണ്ട്.അഭിനയ ലോകത്ത് എത്തുന്നതിന് മുൻപ് അദ്ദേഹം ഒരു ഓട്ടോ ഡ്രൈവറായിരുന്നു.

krishnakumar 1
krishnakumar 1

കൃഷ്ണകുമാർ  സിനിമയിലേക്കെത്തുന്നത് 1994 ൽ പുറത്തിറങ്ങിയ കാശ്മീരം എന്ന ചിത്രത്തിലൂടെയാണ്.ഈ ചിത്രത്തിൽ ഉണ്ണി എന്ന കഥാപാത്രംത്തിന് ഏറ്റവും മികച്ച പ്രതികരണമാണ് ലഭിച്ചത്.ആദ്യമായി അഭിനയിച്ച ചിത്രം തന്നെ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്തോടെ പിന്നീട് അങ്ങോട്ട് താരത്തിനെ തേടി നിരവധി ചിത്രങ്ങളെത്തി. അതിന് ശേഷം മികച്ച വില്ലനായും സ്വഭാവ നടനായും  താരത്തിന് സിനിമാ ലോകത്ത് തിളങ്ങാൻ കഴിഞ്ഞു.അതെ പോലെ സീരിയൽ ലോകത്തും ശ്രദ്ധ കേന്ദ്രികരിക്കാൻ  കൃഷ്ണ കുമാറിന് കഴിഞ്ഞിരുന്നു.താരം മിനിസ്‌ക്രീനിൽ ജീവിതം തുടങ്ങിയത് ഏഷ്യാനെറ്റിലൂടെയാണ്. ആദ്യത്തെ പരമ്പര സ്ത്രീ ആയിരുന്നുര. ഇപ്പോൾ  നിലവിൽ ഏഷ്യനെറ്റ് സംപ്രേക്ഷണ ചെയ്യുന്ന കൂടെവിടെ എന്ന പരമ്പരയിലാണ് കൃഷ്ണകുമാർ അഭിനയിക്കുന്നത്.കുടുംബപ്രേക്ഷകർ ഈ പരമ്പര ഏറ്റെടുത്തിരിക്കുകയാണ്. ഇപ്പോൾ  താരത്തിന്റെ രാജാജി സന്ദർശനത്തിന്റെ അനുഭവങ്ങളാണ് ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.

krishnakumar 2
krishnakumar 2

നടൻ കൃഷ്ണകുമാറിന്റെ  വാക്കുകളിലേക്ക്……

തിരുവനന്തപുരം രാജാജി നഗറിലെ (ചെങ്കൽ ചൂള) മിടുക്കികളും മിടുക്കന്മാരും.🙏❤💐 ഡോക്ടർ സുരഭി(രാജാജി നാഗറിലെ ആദ്യ ഡോക്ടർ), ഒരേ വീട്ടിൽ നിന്നും 2 ടീച്ചർമാർ, S S കൃഷ്ണകുമാരി,S S മഞ്ജുഷ (സഹോദരിമാർ ), ഡിഗ്രിക്ക് 3 നാം റാങ്ക് കരസ്തമാക്കിയ വിസ്മയ MP, പ്ലസ് ടു പരീക്ഷയിൽ ഫുൾ A+ കരസ്തമാക്കിയ RS രാഖി, രണ്ടു വട്ടം ഇന്ത്യൻ ഫുട്ബോൾ ടീമിൽ കളിച്ച (2004,05) കാവേരി, ഒപ്പം അയൻ എന്ന ചിത്രത്തിലെ ഗാന രംഗം മൊബൈലിൽ ചിത്രീകരിച്ചു സോഷ്യൽ മീഡിയയെയും, സിനിമാ രംഗത്തെ സാങ്കേതിക വിദഗ്ധരെയും ഞെട്ടിച്ച രാജാജി നാഗറിലെ മിടുക്കരെയും മിടുക്കന്മാരെയും ഇന്നു കാണാൻ സാധിച്ചു.

krishnakumar 3
krishnakumar 3

വളരെ അധികം കഷ്ടപാടുകൾക്കിടയിലും തങ്ങളുടേതായ മേഖലകളിൽ കഴിവ് തെളിയിച്ച ഈ പ്രതിഭകൾക്ക് ജീവിതത്തിൽ എല്ലാ നന്മകളും ഉയർച്ചകളും ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു, പ്രാർത്ഥിക്കുന്നു.. ഇന്നത്തെ അനുമോദന ചടങ്ങിൽ SC മോർച്ച തിരുവനന്തപുരം ജില്ലാ സെക്രട്ടറി രാജാജിനഗർ മനു, രാജാജിനഗർ (88)ബൂത്ത്‌ പ്രസിഡന്റ് ഓമനക്കുട്ടൻ, (87)ബൂത്ത് പ്രസിഡന്റ് രവിചന്ദ്രൻ, (95)ബൂത്ത് പ്രസിഡന്റ് സന്തോഷ്, രഞ്ജു, വിനീത, കാർത്തിക് എന്നിവരും പങ്കെടുത്തു.🙏❤