അയൽവീടുകളിലെ ചെരുപ്പുകൾ മാറ്റിയിടുന്ന കള്ളൻ; തകർന്നത് നിരവധി ബന്ധങ്ങൾ!

ഒരുപാട് ഹോബികൾ ഉള്ള കള്ളന്മാരെപ്പറ്റി നമ്മൾ ദാരാളം കേട്ടിട്ടുണ്ട്. മോഷണം നടത്തിയ വീട്ടിൽ നിന്നും ഭക്ഷണം കഴിക്കുക, മോഷണം നടത്തിയത്തിനു ശേഷം കുളിക്കുക തുടങ്ങി നിരവധി ഹോബികൾ ഉള്ള കള്ളന്മാർ ഉണ്ട്. എന്നാൽ അതിൽ…

Jijo's Robbery Style

ഒരുപാട് ഹോബികൾ ഉള്ള കള്ളന്മാരെപ്പറ്റി നമ്മൾ ദാരാളം കേട്ടിട്ടുണ്ട്. മോഷണം നടത്തിയ വീട്ടിൽ നിന്നും ഭക്ഷണം കഴിക്കുക, മോഷണം നടത്തിയത്തിനു ശേഷം കുളിക്കുക തുടങ്ങി നിരവധി ഹോബികൾ ഉള്ള കള്ളന്മാർ ഉണ്ട്. എന്നാൽ അതിൽ നിന്നൊക്കെ വ്യത്യസ്തനാണ് എടുക്കു സ്വദേശിയായ ജിജോ. മോഷണത്തിന് ശേഷം അയൽ വീടുകളിലെ ചെരുപ്പുകൾ തമ്മിൽ പരസ്പരം മാറ്റിയിടുന്ന അപൂർവ വിനോദത്തിനു ഉടമയാണ് ജിജോ. ജിജോയുടെ ഈ ശീലം കാരണം പരസ്പര തെറ്റിധാരണയിൽ തകർന്നത് നിരവധി കുടുംബങ്ങൾ ആണ്. കൊച്ചി നഗരത്തെ കേന്ദ്രീകരിച്ചു മോഷണം നടത്തി വരുന്ന ജിജോയെ വർഷങ്ങൾ നീണ്ടു നിന്ന മോഷണങ്ങൾക്കൊടുവിൽ അടുത്തിടെയാണ് പോലീസിന്റെ പിടിയിൽ ആയത്.

Roberry Images
Roberry Images

പോലീസ് പിടിയിലായപ്പോൾ ജിജോ മോഷണം നടത്തിയ വീടുകൾ എല്ലാം കൃത്യമായി പോലീസിനോട് പറയുകയായിരുന്നു. അങ്ങനെ തെളിവെടുപ്പിനായി ജിജോയെയും കൂട്ടി പൊലീസ് കൊടുവള്ളിയിലെ ഒരു വീട്ടിലെത്തി. 4 വർഷം മുൻപ്, ഈ വീട്ടിൽ നിന്നു മൊബൈൽ ഫോൺ മോഷ്ടിച്ചപ്പോഴും ജിജോ പതിവു തെറ്റിച്ചില്ല. ജിജോ മോഷണം നടത്തിയ ദിവസം വീട്ടിലെ, യുവതിയുടെ വിവാഹം കഴിഞ്ഞു മാസങ്ങൾ മാത്രമേ കഴിഞ്ഞിരുന്നുള്ളു. നവവരനും വധുവും വധുവിന്റെ വീട്ടിലുള്ള ദിവസം. മറ്റൊന്നും കിട്ടാത്തതിനാൽ, മൊബൈൽ മോഷ്ടിച്ച ശേഷം ജിജോ ഹോബി ആവർത്തിച്ചു. വധുവിന്റെ ചെരിപ്പ് തൊട്ടടുത്ത വീട്ടിലും അവിടത്തെ യുവാവിന്റെ ചെരിപ്പു വധുവിന്റെ വീട്ടിലും കൊണ്ടിട്ടു. പിറ്റേന്നു സംഭവം ആകെ പുകിലായി. പിന്നീടു വധുവും വരനും രണ്ടിടത്തായി ജീവിതം. തെളിവെടുപ്പിനായി ജിജോയെ വീട്ടിൽ കൊണ്ടുവന്നതോടെ യുവതിയുടെ മേലുള്ള ഭർത്താവിന്റെ തെറ്റിദ്ധാരണ മാറിക്കിട്ടി.

Roberry
Roberry

മറ്റൊരുടത്ത്  ഇതേ പ്രവർത്തിമൂലം സന്തോഷത്തോടെ ജീവിച്ച രണ്ടു സഹോദരങ്ങളുടെ കുടുംബമായിരുന്നു ശത്രുക്കൾ അയി മാറിയത്. ഈ വീട്ടിലും ചെരുപ്പുകൾ പരസ്പരം മാറ്റിയിട്ടതോടു കൂടി സഹോദരപുത്രൻ ആണ് മോഷണം നടത്തിയതെന്ന് സംശയിക്കുകയായിരുന്നു. തെളിവെടുപ്പിനായി ജിജോയെ അവിടെ കൊണ്ടുവന്നപ്പോഴേക്കും അവരുടെ സംശയവും മാറുകയായിരുന്നു.