തിലകന്‍ അന്നേ പറഞ്ഞു… ദിലീപ് ശരിയല്ല..!! ആ വാക്കുകൾ ഇങ്ങനെ…

നടിയെ ആക്രമിച്ച കേസ് കേരളത്തില്‍ എങ്ങും ആളിപ്പടരുകയാണ്  അവള്‍ക്കൊപ്പം നില്‍ക്കാന്‍ തീരുമാനിച്ച് ഇറങ്ങിയവര്‍ക്കൊപ്പം പ്രേക്ഷകരും ആരാധകരും എല്ലാം നില്‍ക്കുന്ന കാഴ്ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ അടക്കം കാണാന്‍ കഴിയുന്നത്. ദിലീപിന് എതിരെ ശക്തമായ തെളിവുകളും ആരോപണങ്ങള്‍…

നടിയെ ആക്രമിച്ച കേസ് കേരളത്തില്‍ എങ്ങും ആളിപ്പടരുകയാണ്  അവള്‍ക്കൊപ്പം നില്‍ക്കാന്‍ തീരുമാനിച്ച് ഇറങ്ങിയവര്‍ക്കൊപ്പം പ്രേക്ഷകരും ആരാധകരും എല്ലാം നില്‍ക്കുന്ന കാഴ്ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ അടക്കം കാണാന്‍ കഴിയുന്നത്. ദിലീപിന് എതിരെ ശക്തമായ തെളിവുകളും ആരോപണങ്ങള്‍ നിരത്തുമ്പോള്‍ ദിലീപിനെ കുറിച്ച് പണ്ട് മണ്‍മറഞ്ഞ് പോയ മലയാളത്തിന്റെ മഹാപ്രതിഭ തിലകന്‍ പറയുന്ന വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നത്. അദ്ദേഹം മുന്‍പ് ഒരു പ്രമുഖമാധ്യമത്തിന് കൊടുത്ത അഭിമുഖത്തില്‍ ദിലീപിനെ കുറിച്ചും അമ്മ എന്ന സംഘടനയേയും കുറിച്ചാണ് പറയുന്നത്. ദിലീപ് ശരിയല്ല എന്നാണ് അദ്ദേഹം തുറന്നടിക്കുന്നത്.

ദിലീപ് തന്റെ ശത്രു ആണെന്നും തിലകന്‍ ആ അഭിമുഖത്തില്‍ പറയുന്നു. ക്രിസ്ത്യന്‍ ബ്രദേഴ്‌സ് എന്ന സിനിമയില്‍ എല്ലാം തനിക്ക് പറഞ്ഞുവെച്ച വേഷം തട്ടിമാറ്റിയത് ദിലീപ് ആണെന്നും പറയുന്നു. അതേസമയം, അമ്മ എന്ന സംഘടനയോട് എനിക്ക് ബഹുമാനമാണ്. അമ്മയ്‌ക്കെതിരെ ഒരിക്കലും ഞാന്‍ സംസാരിച്ചിട്ടില്ല. പക്ഷെ അമ്മ എന്ന സംഘടനയിലെ എക്‌സിക്യുട്ടീവിലിരിക്കുന്ന ചില അംഗങ്ങള്‍ ചെയ്യുന്ന പ്രവൃത്തികള്‍ ഒരു മാഫിയ ചെയ്യുന്നതിന് സമാനവും തീവ്രവാദപരവും വളരെ മോശവുമാണെന്നും തിലകന്‍ അന്ന് തുറന്നടിച്ചു. ദിലീപിന്റെ പേരിനോടൊപ്പം ചേര്‍ത്ത് തന്നെയാണ് അദ്ദേഹം ഇക്കാര്യങ്ങളും വെളിപ്പെടുത്തിയത്. അഭിമുഖത്തില്‍ മീശാമാധവനില്‍ അഭിനയിച്ച പ്രധാന നടന്‍ എന്റെ ശത്രുവാണെന്ന് തിലകന്‍ പറയുകയുണ്ടായി.

പക്ഷെ ആ ചിത്രം നിര്‍മിച്ച സുബൈറുമായി എനിക്ക് നല്ല ബന്ധമാണ്. എന്നെ അച്ഛനെ പോലെയാണ് കാണുന്നത് എന്ന് സുബൈര്‍ പറഞ്ഞിട്ടുള്ളതായി തിലകന്‍ പറയുന്നു. ക്രിസ്റ്റ്യന്‍ ബ്രദേഴ്‌സ് എന്ന ചിത്രം നിര്‍മിച്ചതും സുബൈറാണ്. ഈ ചിത്രത്തിന് വേണ്ടി എന്റെ 25 ദിവസം കരാര്‍ ചെയ്ത് അഡ്വാന്‍സ് വാങ്ങിയിരുന്നു. മോഹന്‍ലാലിന്റെയും ദിലീപിന്റെയുമൊക്കെ അച്ഛനായിട്ടാണ് അഭിനയിക്കേണ്ടത് എന്നും, ചേട്ടനല്ലാതെ മറ്റൊരു ഓപ്ഷനില്ല എന്നും സുബൈര്‍ പറഞ്ഞു, എന്നാല്‍ പിന്നീട് ഈ ചിത്രത്തില്‍ നിന്നും എന്നെ ഒഴിവാക്കി എന്നും അദ്ദേഹം പറയുന്നു. എന്നാല്‍ ഇതേ കുറിച്ചെല്ലാം ദിലീപിനോട് ഒരു അഭിമുഖത്തില്‍ ചോദിച്ചപ്പോള്‍ തിലകന്‍ ചേട്ടന് എന്നെ വിമര്‍ശിക്കാനുള്ള അധികാരമുണ്ടെന്ന് ആയിരുന്നു പ്രതികരണം.