മല കയറുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഇപ്പോൾ മണ്ഡല മാസമാണ്, എല്ലാ അയ്യപ്പ ഭക്താനാംരും വൃത്തമെടുത്ത് മാള കയറുന്ന മാസം, കല്ലും മുള്ളും ചവിട്ടി സംന്ധനത്തേക്കു എത്തുന്ന അയ്യപ്പ ഭക്തന്മാർ തങ്ങളുടെ ആര്യോഗത്തെ പാട്ടി ശ്രദ്ധിക്കാറില്ല, ഇന്നലെയും ഇരുപത്തിയൊന്പത് വയസ്സുള്ള ഒരു…

ഇപ്പോൾ മണ്ഡല മാസമാണ്, എല്ലാ അയ്യപ്പ ഭക്താനാംരും വൃത്തമെടുത്ത് മാള കയറുന്ന മാസം, കല്ലും മുള്ളും ചവിട്ടി സംന്ധനത്തേക്കു എത്തുന്ന അയ്യപ്പ ഭക്തന്മാർ തങ്ങളുടെ ആര്യോഗത്തെ പാട്ടി ശ്രദ്ധിക്കാറില്ല, ഇന്നലെയും ഇരുപത്തിയൊന്പത് വയസ്സുള്ള ഒരു ഭക്തൻ മലയിൽ വെച്ച മരിച്ചിരുന്നു.  മണ്ഡലവ്രതം കൃത്യമായി പാലിക്കുകയാണെങ്കില്‍, കൊഴുപ്പു കുറഞ്ഞ ഭക്ഷണം , ശാന്തമായ മനസ്സ് , നടപ്പ് പോലെയുള്ള

അവശ്യം വേണ്ട വ്യായാമം മുതലായവ 41 ദിവസം കൊണ്ട് ശീലമാക്കാനാകും.ഇത് മല കയറ്റത്തിലെന്നല്ല ശരീരത്തിനാകെയും ഗുണം ചെയ്യും. മല കയറുമ്പോൾ ശ്രദ്ധിക്കേണ്ട കുറച്ച കാര്യങ്ങൾ ആണ് താഴെ കൊടുത്തിരിക്കുന്നത്.

ഹൃദ്രോഗം , രക്തസമ്മര്‍ദ്ദം, ആസ്ത്മ തുടങ്ങിയ രോഗങ്ങളുള്ളവര്‍ വളരെ ശ്രദ്ധാലുക്കളാകണം..കഴിക്കുന്ന

sabarimala-entry

മരുന്നുകള്‍ മുടങ്ങാതെ നോക്കണം ..ഇടയ്ക്കിടക്ക് വിശ്രമിച്ച്‌ മെല്ലെ കയറിയാല്‍ മതി.മറ്റുള്ളവര്‍ വേഗത്തില്‍ കയറുന്നു എന്നു കരുതി ഒപ്പം കൂടരുത്.ചെറിയ ബുദ്ധിമുട്ടുകള്‍ തോന്നിയാല്‍ പോലും ആരോഗ്യപ്രവര്‍ത്തകരുടെ സഹായം തേടാന്‍ മടിക്കരുത്.

 

ആസ്ത്മാ തുടങ്ങിയ ശ്വാസകോശ രോഗികളുടെ ശ്രദ്ധക്ക്: ശബരിമല യാത്ര ഒരു വിനോദയാത്ര പോലെ രസകരമായി കരുതാവുന്ന ഒന്നല്ല . ദീര്‍ഘമായ ശരണം വിളികളോ പ്രാണായാമമോ, ഗാനാലാപമോ, ശീലിക്കുന്നത് ശ്വാസനിയന്ത്രണത്തെ സഹായിക്കും. ആസ്ത്മാ രോഗികള്‍ ,കുറച്ച്‌ നടന്നാല്‍ തന്നെ കിതക്കുന്നവര്‍ ഒക്കെ ഇത്തരത്തില്‍ ശ്വാസകോശ ആരോഗ്യം വരുത്തേണ്ടതാണ്.

 

 

വൃശ്ചിക മാസത്തിൽ മല മുകളിൽ നല്ല തണുപ്പായതിനാൽ അല്ലെര്ജ്യ, തുമ്മൽ, കഫകെട്ടു തുടങ്ങിയ അസുഖങ്ങൾ വരൻ ചാൻസ് അത് കൊണ്ട് അല്ലെർജിക്കുള്ള മരുന്നുകൾ കൈയിൽ കരുതുക. അലർജി ഉള്ളവർ പോകുന്നതിനു മുൻപ് ഡോക്ടറെ കാണേണ്ടതാണ്. തണുപ്പ് പ്രശ്‌നമാകുന്നവര്‍ സ്വെറ്റര്‍ കരുതാന്‍ മറക്കണ്ട. പദയാത്ര നടത്തുന്നവരുടെ കാല്‍ വിണ്ടു കീറുക പതിവാണ്.അട്ട മുതലായവയുടെ ശല്യവും ഉണ്ടായേക്കാം. അട്ടയുടെ കടി വിടുവിക്കാന്‍ മഞ്ഞള്‍ തന്നെയാണ് ഉചിതം .ഉപ്പ് ഉപയോഗിക്കുന്നത് ആനയെ ആകര്‍ഷിക്കാന്‍ ഇടയുണ്ട്.

ഹൃദ്രോഹം, പ്രമേഹം , രക്താതിമര്‍ദ്ദം ,അമിത കൊളസ്‌ട്രോള്‍, മറ്റു രോഗങ്ങള്‍ എന്നിവ ഉള്ളവര്‍ ഡോക്ടറെ കണ്ട് ഉപദേശം തേടിയതിനു ശേഷം മാത്രം യാത്ര പോകുക. യാത്രക്കു മുമ്ബായി ECG മുതലായ പരിശോധനകള്‍ നല്ലതാണ്. കൈയ്യില്‍ ഒരു ചെറിയ ഡയറിയോ, കുഞ്ഞു പുസ്തകമോ കരുതുക. അതില്‍ അവസാനമെഡിക്കല്‍ ചെക്കപ്പിന്റെ വിവരം കുറിച്ച വെക്കുക. കഴിക്കുന്ന ഗുളികകള്‍ ,സമയം Dose ഇവ രേഖപ്പെടുത്തി സൂക്ഷിക്കുക . നോക്കി എഴുതാന്‍ അറിയില്ലെങ്കില്‍ ഡോക്ടര്‍ നല്കിയ prescription ന്റെ ഒരു ഫോട്ടോ സ്റ്റാറ്റ് ഇതില്‍ ഒട്ടിച്ചു വയ്ക്കുക…അടുത്ത ബന്ധുക്കളുടേയും, കൂടെ യാത്ര ചെയ്യുന്നവരുടേയും ഫോണ്‍ നമ്ബര്‍ കുറഞ്ഞത് 5 പേരുടേയെങ്കിലും എഴുതി സൂക്ഷിക്കുക. മുതിര്‍ന്നവര്‍ പോകുമ്ബോള്‍ വീട്ടിലുള്ളവര്‍ ഇത്തരം കാര്യങ്ങള്‍ ഉറപ്പു വരുത്തി വിടുക .

sabarimala-entry

ഹൃദ്രോഗികകൾ വളരെ ശ്രദ്ധിച്ച മാത്രം മാള കയറുക. കയറുന്നതിനു ഇടയ്ക്ക് വിശ്രമം എടുക്കുക, ഇടയ്ക്ക് പൾസ് നോക്കുക. ഹൃദയമിടിപ്പ് കൂടുമ്ബോള്‍ പള്‍സ്‌നോക്കിയാല്‍ മിനിട്ടില്‍ 130 ന് മുകളില്‍ കണ്ടാലോ,ദ്രുതഗതിയിലോ, ക്രമരഹിതമായോ ഉണ്ടാകുന്ന ഹൃദയമിടിപ്പ് ശ്രദ്ധയില്‍ വന്നാലോ ,ഉടനെ തൊട്ടടുത്തുള്ള ആരോഗ്യ പ്രവര്‍ത്തകരെ സമീപിക്കുക.

പ്രമേഹ രോഗികൾ കാൽ മുറിയാതെ നോക്കുക. ക്ഷീണം തോന്നുകയോ ,തല ചുറ്റുകയോ ഒക്കെ കണ്ടാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞു എന്ന് മനസ്സിലാക്കുക മധുരം കഴിച്ച്‌, വിശ്രമിച്ച്‌ ,പരിശോധനക്ക് ശേഷം യാത്ര തുടരുക. വയറു നിറയെ ഭക്ഷണം കഴിച്ചിട്ട് മല കയറരുത്. മല കയറുന്നതിനു മുന്‍പും ഇടയ്ക്കുംലഘു ഭക്ഷണമേ കഴിക്കാവൂ. ഭക്ഷണം , ജലം തുടങ്ങിയവ പുറത്തു നിന്ന് വാങ്ങുമ്ബോള്‍ ശുചിത്വം ഉറപ്പാക്കണംതിരക്കില്‍ പെട്ട് വീഴാതിരിക്കാനും കൂട്ടം തെറ്റി പോകാതിരിക്കാനുമുള്ള ശ്രദ്ധവേണം

അപസ്മാരം മുതലായ അസുഖങ്ങള്‍ ഉള്ളവര്‍ തങ്ങളോടൊപ്പം വരുന്നവരെ അക്കാര്യം മുന്‍കൂട്ടി അറിയിക്കുന്നത് പരിഭ്രാന്തി ഒഴിവാക്കും. പോകുന്ന വഴിയ്ക്കാണെങ്കില്‍ കുളിയ്ക്കാനും മറ്റും തണുത്ത വെള്ളമേ കിട്ടാനിടയുള്ളൂ.വ്രതം നോക്കുമ്ബോള്‍ ഇത്തരം കാര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നതിനു പിന്നില്‍ ഇവയും കാരണമാണ്, അസുഖക്കാര്‍ക്ക് വ്രതത്തില്‍ വിട്ടു വീഴ്ചകള്‍ നിര്‍ദ്ദേശിക്കപ്പെട്ടിട്ടുണ്ട്.
കുളിയുടെ കാര്യത്തില്‍ പോലും. മനസിന്റെ ശുചിത്വം ശരീര ശുചിത്വം നല്കുന്നു എന്നു കല്‍പ്പിക്കപ്പെട്ടിരിക്കുന്നത് അവര്‍ക്ക് അനുവര്‍ത്തിക്കാം.പക്ഷേ , മനസ്സ് ശുചിയാകുന്നതിലൂടെ മാനസികാരോഗ്യം നേടുന്നതാണ് വ്രതത്തിന്റെ പ്രധാനോദ്ദേശ്യമെന്ന നിര്‍ദ്ദേശം